Sub Lead

അഡ്രസ് ഏതുമായിക്കോട്ടെ സർക്കാരിന് കാശ് കിട്ടിയാൽ മതി; പോലിസിന്റെ പരിശോധനാ ദൃശ്യം പുറത്ത്

പേര് രാമനാണെന്നും പിതാവിന്റെ പേര് ദശരധൻ ആണെന്നും അയോദ്ധ്യയാണ് തന്റെ നാടെന്നും യുവാവ് പറയുന്നു

അഡ്രസ് ഏതുമായിക്കോട്ടെ സർക്കാരിന് കാശ് കിട്ടിയാൽ മതി; പോലിസിന്റെ പരിശോധനാ ദൃശ്യം പുറത്ത്
X

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ പോലിസുദ്യോ​ഗസ്ഥൻ നടത്തിയ പരാമർശം വിവാദമാകുന്നു. സർക്കാരിന് കാശ് കിട്ടിയാൽ മതിയെന്നും മേൽവിലാസമൊന്നും പ്രശ്നമല്ലെന്നുമാണ് പിഴയൊടുക്കേണ്ടി വന്ന യുവാവിനോട് ഈ ഉദ്യോ​ഗസ്ഥൻ പറയുന്നത്. ഇതിനോടകം തന്നെ വീഡിയോ നിരവധി പേർ പങ്കുവച്ചിട്ടുണ്ട്.

നിങ്ങൾക്ക് കാശ് കിട്ടിയില്ലേ, ഇനി ആരുടേയെങ്കിലും പേരെഴുതിക്കോയെന്ന് പിഴയൊടുക്കിയ ശേഷം യുവാവ് പറഞ്ഞപ്പോൾ നിങ്ങൾ എന്തേലും പേര് പറ നിങ്ങളുടെ പേര് വേണമെന്നില്ല എന്ന മറുപടിയായിരുന്നു പോലിസ് ഉദ്യോ​ഗസ്ഥൻ നൽകിയത്. പിന്നാലെ പേര് രാമനാണെന്നും പിതാവിന്റെ പേര് ദശരധൻ ആണെന്നും അയോദ്ധ്യയാണ് തന്റെ നാടെന്നും യുവാവ് പറയുന്നു. എന്നാൽ രസീത് പുസ്തകത്തിൽ അത് അതുപോലെ പോലിസ് ഉദ്യോ​ഗസ്ഥൻ പകർത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

വാഹന പരിശോധനയിലൂടെ വ്യാപകമായി പിഴയീടാക്കണമെന്ന സർക്കാർ നിർദേശമാണ് പോലിസ് ഉദ്യോ​ഗസ്ഥരെ ഇത്തരത്തിൽ പെരുമാറുവാൻ പ്രേരിപ്പിക്കുന്നതെന്ന ആക്ഷേപവും സാമൂഹിക മാധ്യമങ്ങളിലൂടെ ഉയരുന്നുണ്ട്. എന്നാൽ ഇത് ഏത് സ്റ്റേഷൻ പരിധിയിലുള്ള വീഡിയോ ആണെന്ന് തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല.


Next Story

RELATED STORIES

Share it