കശ്മീര്‍: മോദി സര്‍ക്കാര്‍ എന്ത് മറച്ചുവെയ്ക്കാനാണ് ശ്രമിക്കുന്നതെന്ന ചോദ്യവുമായി കോണ്‍ഗ്രസ്

രാഹുല്‍ഗാന്ധിയെയും മറ്റു പ്രതിപക്ഷ കക്ഷി നേതാക്കളെയും ശ്രീനഗറില്‍നിന്ന് മടക്കി അയച്ചതിന് പിന്നാലെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

കശ്മീര്‍: മോദി സര്‍ക്കാര്‍ എന്ത് മറച്ചുവെയ്ക്കാനാണ്   ശ്രമിക്കുന്നതെന്ന ചോദ്യവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലാണെങ്കില്‍ എന്തുകൊണ്ടാണ് പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചതെന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ്. രാഹുല്‍ഗാന്ധിയെയും മറ്റു പ്രതിപക്ഷ കക്ഷി നേതാക്കളെയും ശ്രീനഗറില്‍നിന്ന് മടക്കി അയച്ചതിന് പിന്നാലെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെങ്കില്‍ എന്തുകൊണ്ടാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചത്. എന്താണ് മോദി സര്‍ക്കാര്‍ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചു.

ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ ശാന്തമല്ലെന്നതാണ് ശനിയാഴ്ച നടന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു.

RELATED STORIES

Share it
Top