Sub Lead

എന്താണ് പകര്‍ച്ചവ്യാധി നിയമം; അറിയാനുള്ളതെല്ലാം ഇ-ബുക്കില്‍

സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായ പുസ്തകം പൊതുജനങ്ങള്‍ക്ക് സൗജന്യമായി http://www.tinyurl.com/mahamari എന്ന ലിങ്കില്‍നിന്ന് ഈ ഇ-ബുക്ക് ഡൗണ്‍ലോഡ് ചെയ്യാം.

എന്താണ് പകര്‍ച്ചവ്യാധി നിയമം; അറിയാനുള്ളതെല്ലാം ഇ-ബുക്കില്‍
X

കണ്ണൂര്‍: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു എന്നു കേള്‍ക്കാറില്ലേ. എന്താണ് ഈ നിയമമെന്ന് അറിയുമോ. ഇതുമാത്രമല്ല, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അധികാരങ്ങള്‍, കേന്ദ്ര പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ്, തിരുവിതാംകൂര്‍-കൊച്ചി പൊതുജനാരോഗ്യ നിയമം 1955 തുടങ്ങി നിരവധി നിയമസംബന്ധവും വിജ്ഞാന പ്രദവുമായ വിവരങ്ങളടങ്ങിയ 40 പേജുള്ള ഇ-ബുക്കുമായി രംഗത്തെത്തിയിരിക്കുകയാണ് കണ്ണൂര്‍ സര്‍വകലാശാല സെക്ഷന്‍ ഓഫിസറായ വൈ വിനോദ് കുമാര്‍. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള അടിസ്ഥാന നിയമങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകമാണ് കാസര്‍കോട് ജില്ലയിലെ ഉദുമ സ്വദേശിയും നിയമ ബിരുദദാരയുമായ വൈ വിനോദ് കുമാറിന്റെ 'മഹാമാരി-പ്രതിരോധത്തിന്റെ നിയമപാഠങ്ങള്‍' എന്നത്. സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായ പുസ്തകം പൊതുജനങ്ങള്‍ക്ക് സൗജന്യമായി http://www.tinyurl.com/mahamari എന്ന ലിങ്കില്‍നിന്ന് ഈ ഇ-ബുക്ക് ഡൗണ്‍ലോഡ് ചെയ്യാം.

കൊവിഡ് പ്രതിരോധ നിയമങ്ങള്‍ ലളിതമായ ഭാഷയില്‍ സാധാരണക്കാരിലെത്തിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ലോകത്ത് വിവിധ ഭാഗങ്ങളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ അറിയേണ്ട നിയമങ്ങളെല്ലാം ഇതില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് പാലിക്കേണ്ട നിയമങ്ങളും പോലിസ് സ്വീകരിക്കുന്ന നടപടിക്രമങ്ങളും ഇതില്‍ എളുപ്പത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രനാണ് പുസ്തകം ഓണ്‍ലൈനിലൂടെ പ്രകാശനം ചെയ്തത്. എഡിജിപി ഡോ. ബി സന്ധ്യയാണ് പുസ്തകത്തിന്റെ അവതാരിക നിര്‍വഹിച്ചിരിക്കുന്നത്. ഹൈക്കോടതിയില്‍ 10 വര്‍ഷം അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്ത വിനോദ് കുമാറിന്റെ രണ്ടാമത്തെ പുസ്തകമാണിത്.

ഓര്‍ക്കുക, നിയമത്തെ കുറിച്ചുള്ള അജ്ഞത ശിക്ഷയില്‍നിന്ന് ഒഴിവാകാനുള്ള ഒരു കാരണമല്ല.

What is Epidemic Diseases Act; Everything you need to know in the e-book

Next Story

RELATED STORIES

Share it