Sub Lead

ജയ് ശ്രീറാം വിളിച്ചില്ല; നാലാം ക്ലാസുകാരന് ബിജെപി പ്രവര്‍ത്തകന്റെ ക്രൂരമര്‍ദ്ദനം

മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മഹാദേവ് ശര്‍മ (10) രണഘട്ട് സബ് ഡിവിഷനല്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ടെലഗ്രാഫ് റിപോര്‍ട്ട് ചെയ്തു. കുട്ടിയുടെ മുഖത്തും തലയിലും പിന്‍ഭാഗത്തുമെല്ലാം മര്‍ദ്ദിച്ചതിന്റെ പാടുകളുണ്ട്. ബിജെപി പ്രവര്‍ത്തകനും പ്രാദേശിക വനിതാ നേതാവ് മിത്തു പ്രമാണിക്കിന്റെ ഭര്‍ത്താവുമായ മഹാദേബ് പ്രമാണിക് ആണ് കുട്ടിയെ ഉപദ്രവിച്ചത്.

ജയ് ശ്രീറാം വിളിച്ചില്ല; നാലാം ക്ലാസുകാരന് ബിജെപി പ്രവര്‍ത്തകന്റെ ക്രൂരമര്‍ദ്ദനം
X

കൊല്‍ക്കത്ത: ജയ് ശ്രീറാം വിളിച്ചില്ലെന്നാരോപിച്ച് നാലാം ക്ലാസുകാരനെ ബിജെപി പ്രവര്‍ത്തകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മഹാദേവ് ശര്‍മ (10) രണഘട്ട് സബ് ഡിവിഷനല്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ടെലഗ്രാഫ് റിപോര്‍ട്ട് ചെയ്തു. കുട്ടിയുടെ മുഖത്തും തലയിലും പിന്‍ഭാഗത്തുമെല്ലാം മര്‍ദ്ദിച്ചതിന്റെ പാടുകളുണ്ട്. ബിജെപി പ്രവര്‍ത്തകനും പ്രാദേശിക വനിതാ നേതാവ് മിത്തു പ്രമാണിക്കിന്റെ ഭര്‍ത്താവുമായ മഹാദേബ് പ്രമാണിക് ആണ് കുട്ടിയെ ഉപദ്രവിച്ചത്.

നദിയ ജില്ലയിലെ ഫുലിയ എന്ന സ്ഥലത്ത് ചായക്കട നടത്തിവരികയാണ് പ്രമാണിക്. കടയുടെ മുന്നിലൂടെ പോയ കുട്ടിയെ ഇയാള്‍ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തൃണമൂല്‍ പ്രവര്‍ത്തകനായ ശ്യാം ചന്ദ് ശര്‍മയുടെ മകനാണ് മഹാദേവ്. 17ന് നടന്ന വോട്ടെടുപ്പിനിടെ ശര്‍മയും പ്രമാണിക്കുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് പ്രമാണിക് കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയുടെ മുന്നില്‍വച്ച് പിതാവിനെ അധിക്ഷേപിച്ച് സംസാരിച്ചു. പിന്നാലെ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി വഴങ്ങിയില്ല. തുടര്‍ന്നായിരുന്നു മര്‍ദ്ദനമുറകള്‍. ഗ്രാമവാസികളില്‍ ചിലര്‍ കുട്ടിയുടെ സഹായത്തിനെത്തിയതോടെയാണ് പ്രമാണിക് മര്‍ദ്ദനം അവസാനിപ്പിച്ചത്.

ആന്തരികക്ഷതമുണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സിടി സ്‌കാനിനും നിര്‍ദേശിച്ചിട്ടുണ്ട്. മഹാദേവിന്റെ നില തൃപ്തികരമാണെങ്കിലും മര്‍ദ്ദനമേറ്റ ആഘാതത്തില്‍നിന്നും ഇതുവരെ മുക്തനായിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. അക്രമാസക്തരായ പ്രദേശവാസികള്‍ പ്രമാണിക്കിനെ മര്‍ദ്ദിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ദേശീയപാത- 12 ഉപരോധിച്ചു. അന്വേഷണം ആരംഭിച്ചതായും പ്രമാണിക്കിനെ അറസ്റ്റുചെയ്യുമെന്നും പ്രതിഷേധക്കാര്‍ക്ക് പോലിസ് ഉറപ്പ് നല്‍കിയതോടെ ഉപരോധം അവസാനിച്ചു. അതേസമയം, പോലിസ് കേസെടുത്തതോടെ പ്രമാണിക് ഒളിവില്‍ പോയിരിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍.

പ്രതിക്കെതിരേ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. പ്രമാണിക് പിതാവിനെ അധിക്ഷേപിക്കുകയും ജയ് ശ്രീറാം ചൊല്ലാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് ആശുപത്രി കിടക്കയില്‍നിന്ന് ശര്‍മ ടെലഗ്രാഫിനോട് പറഞ്ഞു. ഞാന്‍ വിസമ്മതിച്ചപ്പോള്‍ അയാള്‍ എന്നെ അടിന്‍ തുടങ്ങി. ചില നാട്ടുകാര്‍ സഹായത്തിന് ഓടിയെത്തിയതോടെയാണ് മര്‍ദ്ദനം അവസാനിപ്പിച്ചത്- ശര്‍മ കൂട്ടിച്ചേര്‍ത്തു.

ജയ് ശ്രീറാം ചൊല്ലാന്‍ കുട്ടിയെ നിര്‍ബന്ധിച്ചത് പ്രമാണിക്കിന്റെ ഭാര്യയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇത് തമാശയായാണ് പറഞ്ഞത്. എന്നാല്‍, പ്രകോപിതനായ കുട്ടി കല്ലെടുത്ത് കടയിലെ ഗ്ലാസ് പാത്രങ്ങള്‍ എറിഞ്ഞുതകര്‍ത്തതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് മര്‍ദ്ദിച്ചതെന്നും ഭാര്യ മഹിളാമോര്‍ച്ച നേതാവ് കൂടിയായ ഭാര്യ മിത്തു പ്രമാണിക് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലിസ് സംഘം പ്രമാണിക്കിന്റെ വീട്ടിലെത്തി പരിശോധന നടത്തി. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കുകയാണെന്ന് പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it