ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പിന് തുടക്കം; 44 നിയമസഭ മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുതും
ഹൗറ, ഹൂഗ്ലി, കൂച്ച് ബിഹാര്‍, സൗത്ത് 24 പര്‍ഗാന അടക്കം ജില്ലകള്‍ ഉള്‍പ്പെടുന്ന സിംഗൂര്‍, സോനാപൂര്‍ ഉള്‍പ്പെടെ 44 നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

കൊല്‍ക്കത്ത: രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിന് തുടക്കം.ഹൗറ, ഹൂഗ്ലി, കൂച്ച് ബിഹാര്‍, സൗത്ത് 24 പര്‍ഗാന അടക്കം ജില്ലകള്‍ ഉള്‍പ്പെടുന്ന സിംഗൂര്‍, സോനാപൂര്‍ ഉള്‍പ്പെടെ 44 നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
ഹൗറയിലെ നാലും ഹൂഗ്ലിയിലെ 10ഉം സൗത്ത് 24 പര്‍ഗാനയിലെ 11ഉം അലിപൂര്‍ ദ്വൗറിലെ അഞ്ചു കൂച്ച് ബിഹാറിലെ ഒമ്പതും മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ, അരൂപ് ബിശ്വാസ്, നടി പായല്‍ സര്‍ക്കാര്‍, രത്‌ന ചാറ്റര്‍ജി, ലോക്കറ്റ് ചാറ്റര്‍ജി അടക്കം നിരവധി പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 44ല്‍ 39 മണ്ഡലങ്ങളില്‍ വിജയിച്ചത് തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു. മൂന്നിടത്ത് സിപിഎമ്മും ഒരിടത്ത് ബിജെപിയും വിജയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്തിരുന്നു.
വോട്ടെടപ്പ് ആരംഭിക്കുന്നതിന് മുമ്പ് കൂച്ച് ബിഹാറിലും അലിപൂര്‍ ദ്വാറിലുമാണ് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹൗറയിലും നേരിയ സംഘര്‍ഷങ്ങള്‍ ഉണ്ടായി. എട്ടു ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 29നാണ് അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിന് ഫലമറിയാം.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT