Sub Lead

'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിച്ചു; ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ യുവാവ് കൊലപ്പെടുത്തി

കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് ഭാദൂര്‍ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് എം ഡി കബീര്‍ എന്ന യുവാവിനെ പോലിസ് അറസ്റ്റുചെയ്തു. കൊലക്കുറ്റം ചുമത്തിയ ഇയാളെ പ്രാദേശിക കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തന്നെ ' ജയ് ശ്രീറാം' ചൊല്ലാന്‍ സൂരജ് നിര്‍ബന്ധിച്ചെന്നും സ്വയരക്ഷയ്ക്കുവേണ്ടിയാണ് കൊലപ്പെടുത്തിയതെന്നും കോടതിക്ക് പുറത്തുവച്ച് കബീര്‍ പ്രതികരിച്ചു.

ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു; ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ യുവാവ് കൊലപ്പെടുത്തി
X

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ അസന്‍സോളിലെ ഷേര്‍ തലാവോയില്‍ 'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നുണ്ടായ അടിപിടിക്കിടെ സുഹൃത്തായ ബിജെപി പ്രവര്‍ത്തകനെ യുവാവ് കൊലപ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് ഭാദൂര്‍ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് എം ഡി കബീര്‍ എന്ന യുവാവിനെ പോലിസ് അറസ്റ്റുചെയ്തു. കൊലക്കുറ്റം ചുമത്തിയ ഇയാളെ പ്രാദേശിക കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തന്നെ ' ജയ് ശ്രീറാം' ചൊല്ലാന്‍ സൂരജ് നിര്‍ബന്ധിച്ചെന്നും സ്വയരക്ഷയ്ക്കുവേണ്ടിയാണ് കൊലപ്പെടുത്തിയതെന്നും കോടതിക്ക് പുറത്തുവച്ച് കബീര്‍ പ്രതികരിച്ചു.

ജൂലൈ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂരജ് ഭാദൂരും കബീറും സുഹൃത്തുക്കളും ചേര്‍ന്ന് സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് മദ്യപാനത്തിനിടെ സൂരജും കബീറുമായി വാക്കുതര്‍ക്കമുണ്ടാവുകയും കബീറിനെ സൂരജ് മര്‍ദിക്കുകയും ചെയ്തു. ഇതിനുശേഷം ജൂലൈ 23ന് വീണ്ടും സുഹൃത്തുക്കള്‍ ഒത്തുകൂടി. മദ്യപിച്ചുകൊണ്ടിരിക്കവെ ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കവും അടിപിടിയുമുണ്ടായി. 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു സൂരജ് കബീറിനെ മര്‍ദിച്ചത്. അടിപിടിക്കിടെ കബീര്‍ സൂരജിനെ ഇഷ്ടികകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. സൂരജിന്റെ മരണത്തെത്തുടര്‍ന്ന് സഹോദരിയാണ് അസന്‍സോള്‍ പോലിസില്‍ പരാതി നല്‍കിയത്.

പ്രതിയെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ഞായറാഴ്ച പോലിസ് സ്‌റ്റേഷന്‍ വളയുകയും ചെയ്തു. മൂന്നുദിവസത്തിനുള്ളില്‍ പ്രതിയെ അറസ്റ്റുചെയ്തില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും ബിജെപി മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നാണ് പ്രതിയെ വ്യാഴാഴ്ച പോലിസ് അറസ്റ്റുചെയ്തത്. കൊലയ്ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് വെസ്റ്റ് ബര്‍ദ്വാന്‍ ബിജെപി പ്രസിഡന്റ് ലക്ഷ്മണ്‍ ഗൊരുയി ആരോപിച്ചു. തൃണമൂല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ തൃണമൂല്‍ അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it