കണ്ണൂര്‍ പരിയാരത്തെ കിണറ്റില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെത്തി

കിണറ്റില്‍ നിന്നും മൂന്നു വടിവാളുകള്‍ പോലിസ് കണ്ടെത്തി.

കണ്ണൂര്‍ പരിയാരത്തെ കിണറ്റില്‍  നിന്നും മാരകായുധങ്ങള്‍ കണ്ടെത്തി

കണ്ണൂര്‍: പരിയാരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിണറ്റില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെത്തി. ശുചീകരണ പ്രവൃത്തികള്‍ക്കായി കിണറ്റില്‍ ഇറങ്ങിയ തൊഴിലാളികളാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.ഉടന്‍ തന്നെ പിഎച്ച്‌സി അധികൃതര്‍ പരിയാരം പോലിസില്‍ വിവരം അറിയിച്ചു.

കിണറ്റില്‍ നിന്നും മൂന്നു വടിവാളുകള്‍ പോലിസ് കണ്ടെത്തി. ലോക്‌സഭാതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ആയുധങ്ങള്‍ കണ്ടെത്തിയത് അതീവ ഗൗരവത്തോടെയാണ് പോലിസ് നോക്കികാണുന്നത്.അടുത്തിടെ കണ്ണൂരില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ആയുധങ്ങളാണോ എന്ന് സാധൂകരിക്കുന്നതിനായി ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top