Sub Lead

വയനാട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

വയനാട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
X

മാനന്തവാടി: ആരോഗ്യ സേവന മേഖലയില്‍ സന്നദ്ധ സേവനം ലക്ഷ്യമാക്കി സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു. പിന്നാക്ക ജില്ലയായ വയനാട്ടില്‍ സര്‍ക്കാര്‍ മേഖലയില്‍ എല്ലാവരും പ്രതീക്ഷയര്‍പ്പിക്കുന്ന വയനാട് മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്ന രോഗികള്‍ക്ക് സമാശ്വാസം നല്‍കുന്നതാണ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജ് റോഡില്‍ ആരംഭിച്ച ഓഫിസിന്റെ ഉദ്ഘാടനവും തുടര്‍ന്ന് ഗാന്ധി പാര്‍ക്കില്‍ ഉദ്ഘാടന സമ്മേളനവും നടന്നു. മെഡിക്കല്‍ കോളജിലേക്ക് നല്‍കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രതീക്ഷ സംസ്ഥാന ഓര്‍ഗനൈസര്‍ ജമാല്‍ മുഹമ്മദില്‍ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി ആര്‍ ദിനേശ് ഏറ്റുവാങ്ങി. കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ പ്രസിഡന്റ് സൈദ് ഹമീദ് അധ്യക്ഷത വഹിച്ചു. അഡ്വ. വര്‍ഗീസ് (കെപിസിസി സെക്രട്ടറി), റോയി അറക്കല്‍ (എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി), മുഹമ്മദ് പഞ്ചാര(ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ്), സെയ്തു കെ(വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ്), ഉസ്മാന്‍ കെ(മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ്), മമ്മുട്ടി (തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്) തുടങ്ങിയവര്‍ സംസാരിച്ചു. ഫൈസല്‍ പഞ്ചാരകൊല്ലി സ്വാഗതവും, തമ്മട്ടാന്‍ മമ്മുട്ടി നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it