Sub Lead

സൗരയൂഥത്തിന് പുറത്ത് ആദ്യമായി ഗ്രഹത്തില്‍ ജലസാന്നിധ്യം കണ്ടെത്തി

കെ2-18ബി എന്ന ഗ്രഹത്തിലാണ് ജലസാന്നിധ്യമുള്ളത്. ഭൂമിയെ പോലെ തന്നെ ജീവിക്കാന്‍ സഹായിക്കുന്ന താപനില ഇവിടെയുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. ഭൂമിയുടെ എട്ട് മടങ്ങ് ഭാരവും രണ്ടിരട്ടി വലിപ്പവുമുള്ളതാണ് കെ2-18ബി. ഭൂമിയില്‍നിന്ന് 110 പ്രകാശവര്‍ഷം അകലെയുള്ള ചുവന്ന കുള്ളന്‍ നക്ഷത്രത്തെയാണ് ഈ ഗ്രഹം പരിക്രമണം ചെയ്യുന്നത്.

സൗരയൂഥത്തിന് പുറത്ത് ആദ്യമായി ഗ്രഹത്തില്‍ ജലസാന്നിധ്യം കണ്ടെത്തി
X

പാരിസ്: സൗരയൂഥത്തിന് പുറത്ത് ആദ്യമായി ഒരു ഗ്രഹത്തില്‍ ജലസാന്നിധ്യം കണ്ടെത്തി. കെ2-18ബി എന്ന ഗ്രഹത്തിലാണ് ജലസാന്നിധ്യമുള്ളത്. ഭൂമിയെ പോലെ തന്നെ ജീവിക്കാന്‍ സഹായിക്കുന്ന താപനില ഇവിടെയുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. ഭൂമിയുടെ എട്ട് മടങ്ങ് ഭാരവും രണ്ടിരട്ടി വലിപ്പവുമുള്ളതാണ് കെ2-18ബി. ഭൂമിയില്‍നിന്ന് 110 പ്രകാശവര്‍ഷം അകലെയുള്ള ചുവന്ന കുള്ളന്‍ നക്ഷത്രത്തെയാണ് ഈ ഗ്രഹം പരിക്രമണം ചെയ്യുന്നത്. അവിടെ വെള്ളത്തിന് ദ്രാവകരൂപത്തില്‍ നിലനില്‍ക്കാന്‍ സാധിക്കുമെന്നും നാച്ചര്‍ ആസ്‌ട്രോണമി എന്ന ജ്യോതിശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.


ജീവന്റെ അടയാളങ്ങള്‍ക്കായുള്ള നമ്മുടെ തിരച്ചില്‍ സൗരയൂഥത്തിന് പുറത്തുള്ള മികച്ച പരീക്ഷാര്‍ഥിയാണ് ഈ ഗ്രഹമെന്ന് ലേഖനം പറയുന്നു. ഇതിന്റെ ഉപരിതലത്തില്‍ സമുദ്രങ്ങളുണ്ടെന്ന് നമുക്ക് ഊഹിക്കാനാവില്ല. പക്ഷേ, അതൊരു യഥാര്‍ഥസാധ്യതയാണ്. ഇതുവരെ കണ്ടെത്തിയ 4,000ലധികം സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളില്‍ പാറയുടെ ഉപരിതലവും ജലത്തോടെയുള്ള അന്തരീക്ഷവുമുള്ള ആദ്യസ്ഥലമാണിതെന്നും ലേഖനമെഴുതിയ ജിയോവാന ടിനെറ്റി പറയുന്നു. 2015ല്‍ നാസയുടെ സൂപ്പര്‍ എര്‍ത്‌സ് എന്ന വിളിപ്പേരില്‍ കണ്ടെത്തിയ നൂറുകണക്കിന് ഗ്രഹങ്ങളിലൊന്നാണ് കെ-218ബി. കെപ്ലര്‍ ബഹിരാകാശ പേടകമാണ് ഈ ഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്.


2016 നും 2017 നുമിടയില്‍ ബഹിരാകാശ ദൂരദര്‍ശിനിയുടെ സഹായത്തോടെ ഗവേഷണസംഘം ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തില്‍ ജലത്തിന്റെ അംശമുണ്ടെന്ന് കണ്ടെത്തിയത്. പ്രപഞ്ചത്തിലെ ഏറ്റവും സമൃദ്ധമായ രണ്ട് മൂലകങ്ങളായ ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും സാന്നിധ്യം അന്തരീക്ഷത്തിലുണ്ടെന്ന് തുടര്‍ന്ന് നടത്തിയ നിരീക്ഷണങ്ങളില്‍നിന്ന് വ്യക്തമായി. ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ദ്രാവകരൂപത്തില്‍ ജലമുള്ളതായും ജീവിക്കാന്‍ കഴിയുന്ന താപനിലയുണ്ടെന്നും ഗവേഷകര്‍ സ്ഥിരീകരിച്ചു.

ലോകത്ത് ഭൂമി ഒഴികെയുള്ള സ്ഥലത്ത് വാസയോഗ്യമായ വെള്ളം കണ്ടെത്തുന്നത് അവിശ്വസനീയവും ആവേശകരവുമാണെന്ന് ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളജ് സെന്റര്‍ ഫോര്‍ സ്‌പേസ് എക്‌സോകെമിസ്ട്രി ഡാറ്റയിലെ പഠനരചയിതാവും ഗവേഷണ അസോസിയേറ്റുമായ ഏഞ്ചലോസ് സിയാരാസ് പറഞ്ഞു. കെ- 218 ബി എന്നത് എര്‍ത്ത് 2.0 അല്ല. കാരണം അത് ഭാരം കൂടിയതും വ്യത്യസ്തമായ അന്തരീക്ഷ ഘടനയുള്ളതുമാണെന്നും സിയാരാസ് ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it