വഖ്ഫ് നിയമ ഭേദഗതി: കേന്ദ്രസര്‍ക്കാരിന്റെ നീക്കം ദുരുദ്ദേശ്യപരം-എം കെ ഫൈസി
ന്യൂഡല്‍ഹി: വഖ്ഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ദുരുദ്ദേശ്യപരമായ നടപടിയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 28 ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യമെന്ന മൗലികാവകാശം നിഷേധിക്കുകയും മുസ് ലിംകളെ രണ്ടാംകിട പൗരന്മാരായി മാറ്റിനിര്‍ത്തി അടിമകളാക്കാനുമുള്ള ആസൂത്രിത പദ്ധതിയാണിത്. ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കര്‍ വിഭാവനം ചെയ്ത മുസ് ലിംകളെ അപരവല്‍ക്കരിക്കുക എന്ന വര്‍ഗീയ അജണ്ടയാണ് ഒരു ദശാബ്ദം മുമ്പ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഒരു വശത്ത് അനധികൃത കൈയേറ്റം ആരോപിച്ച് മുസ് ലിം ആരാധനാലയങ്ങള്‍ തകര്‍ക്കുകയും മറുവശത്ത് മസ്ജിദുകള്‍ക്ക് താഴെ വിഗ്രഹങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെട്ട് പിടിച്ചെടുത്ത് ക്ഷേത്രങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. മുസ് ലിം സമുദായത്തെ പ്രതികൂലമായി ബാധിക്കുന്ന നിയമനിര്‍മാണം കൃത്യമായ ഇടവേളകളില്‍ നടക്കുന്നുണ്ട്. കേന്ദ്രത്തിലെയും ബിജോപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും സര്‍ക്കാരിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ മുസ് ലിംകളെ ദ്രോഹിക്കലാണ്.
വഖ്ഫ് സ്വത്തുക്കള്‍ പൊതു സ്വത്തുകളല്ല, മറിച്ച് മസ്ജിദുകള്‍, മദ്‌റസകള്‍, ചാരിറ്റി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങി വിവിധ മതപരമായ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിതരായ മുസ് ലിംകള്‍ ദാനം ചെയ്യുന്ന സ്വത്തുക്കളാണ്. വഖ്ഫ് ബോര്‍ഡിന്റെയും വഖ്ഫ് സ്വത്തുക്കളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും വഖ്ഫ് നിയമം ഇതിനകം നിലവിലുണ്ട്. ഈ നിയമം ഭേദഗതി ചെയ്യാനുള്ള ഇപ്പോഴത്തെ നീക്കം ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ സ്വാധീനമുള്ള നിരവധി സമ്പന്നര്‍ വഖ്ഫ് സ്വത്തുക്കള്‍ കൈയേറിയിട്ടുണ്ട്. വഖ്ഫ് സ്വത്തുക്കള്‍ ഉപയോഗിക്കുന്നതിന് അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം അനധികൃതമായി കൈയേറിയ വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ അജണ്ടയില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും ഭരണഘടനാ വിരുദ്ധമായ ഈ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയും ഭരണഘടനാപരമായ അവകാശങ്ങള്‍ വിവേചനമില്ലാതെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കണമെന്നും എം കെ ഫൈസി ആവശ്യപ്പെട്ടു.
RELATED STORIES
എഡിജിപി - ആര് എസ് എസ് നേതാവ് രഹസ്യചര്ച്ച; മൂന്നാമന്റെ പേര് കേരളത്തെ...
9 Sep 2024 1:23 PM GMTമലപ്പുറം ജില്ലയെ ക്രിമിനല് തലസ്ഥാനമാക്കാനുള്ള ആര്‍എസ്എസ്-പിണറായി...
9 Sep 2024 12:55 PM GMTകേരളത്തെ വര്ഗീയവല്ക്കരിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമത്തെ...
9 Sep 2024 12:40 PM GMTഎഡിജിപിയെ നില നിര്ത്തുന്നത് തന്നെ കുരുക്കാനെന്ന് പിവി അന്വര്...
9 Sep 2024 10:57 AM GMTകൊല്ക്കത്ത ബലാല്സംഗ കൊലപാതകം; നിര്ണായക രേഖ കാണാതായതില്...
9 Sep 2024 10:53 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMT