കശ്മീരില്‍ പരിഹാരമില്ലാതെ സമാധാനം സാധ്യമല്ല; ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും ശഹബാസ് ശരീഫ്
കശ്മീര്‍ വിഷയം പരിഹരിക്കാതെ സുസ്ഥിര സമാധാനം സാധ്യമല്ലെന്നും ശഹബാസ് ശരീഫ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്ന് രാജ്യത്തിന്റെ 23ാമത് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ശഹബാസ് ശരീഫ്. പാകിസ്ഥാന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, കശ്മീര്‍ വിഷയം പരിഹരിക്കാതെ സുസ്ഥിര സമാധാനം സാധ്യമല്ലെന്നും ശഹബാസ് ശരീഫ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.
തന്റെ മുന്‍ഗാമിയായ ഇമ്രാന്‍ ഖാന്റെ സര്‍ക്കാരിനെ പുറത്താക്കാനുള്ള വിദേശ ഗൂഢാലോചന എന്ന അവകാശവാദത്തെ ശഹബാസ് തള്ളി. ഇതെല്ലാം ഇംറാന്‍ ഖാന്റെ നാടകമാണ് എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇംറാന്‍ ഖാന്റെ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ രാജി വെയ്ക്കാന്‍ താന്‍ തയ്യാറാണെന്നും ശഹബാസ് വ്യക്തമാക്കി.
'വിദേശ ഗൂഢാലോചന എന്ന് വിളിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട വിവാദ കത്ത് പാകിസ്താന്റെ ദേശീയ സുരക്ഷാ സമിതിയെ അറിയിക്കും. ഗൂഢാലോചന തെളിഞ്ഞാല്‍ താന്‍ രാജി വെച്ച് വീട്ടിലേക്ക് പോകും എന്നായിരുന്നു ശഹബാസ് പറഞ്ഞത്. പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ഗൂഢാലോചനയില്‍ യുഎസിന് പങ്കുണ്ടെന്ന് ഇംറാന്‍ ഖാന്‍ അവകാശപ്പെട്ടിരുന്നു. 70 കാരനായ പിഎംഎല്‍ എന്‍ നേതാവ് ഷെഹ്ബാസ് ഷെരീഫിനെ രാജ്യത്തിന്റെ ദേശീയ അസംബ്ലിയിലെ നിയമ നിര്‍മ്മാതാക്കള്‍ പാക്കിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു.
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT