Sub Lead

വി.എസ്സിന്റെ സംസ്‌കാരം; ആലപ്പുഴയില്‍ ബുധനാഴ്ച പൊതുഅവധി

വി.എസ്സിന്റെ സംസ്‌കാരം; ആലപ്പുഴയില്‍ ബുധനാഴ്ച പൊതുഅവധി
X

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 23 ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് വിഎസിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ എത്തിക്കും. ബുധനാഴ്ച ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിലാണ് സംസ്‌കാരം.

Next Story

RELATED STORIES

Share it