മുഖ്യമന്ത്രിയെ തള്ളി; സാമ്പത്തിക സംവരണത്തിനെതിരേ വി എസ്

മുഖ്യമന്ത്രിയെ തള്ളി; സാമ്പത്തിക സംവരണത്തിനെതിരേ വി എസ്

തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി ഭരണഘടനാ ഭേദഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ രംഗത്ത്. സംവരണം സാമ്പത്തിക പദ്ധതി അല്ല. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചപ്പോള്‍ സിപിഎം സാമ്പത്തിക സംവരണനീക്കത്തെ എതിര്‍ത്തിരുന്നതാണ്. സംവരണം വോട്ടുബാങ്ക് രാഷ്ട്രീയമായി തരംതാഴ്ത്താനുള്ള ബിജെപിയുടെ ശ്രമത്തെ തിരിച്ചറിയണം.

രാജ്യവ്യാപകമായി ചര്‍ച്ചയില്ലാതെ സംവരണ കാര്യത്തില്‍ തീരുമാനമെടുക്കരുതെന്നും വി എസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. അതേസമയം, സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എതിര്‍പ്പ് പരസ്യമാക്കി വി എസ് രംഗത്തെത്തിയത്.

RELATED STORIES

Share it
Top