വിഴിഞ്ഞം സമരം: അദാനി ഗ്രൂപ്പിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ്, കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിങ് പ്രോജക്ട്‌സ് എന്നിവരാണ് ഹര്‍ജിക്കാര്‍.
![വിഴിഞ്ഞം സമരം: അദാനി ഗ്രൂപ്പിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും വിഴിഞ്ഞം സമരം: അദാനി ഗ്രൂപ്പിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും](https://www.thejasnews.com/h-upload/2022/09/28/205118-vizhinjam-port-kerala-hc.jpg)
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പോലിസ് സംരക്ഷണം നല്‍കണമെന്ന ഹര്‍ജിയും മുന്‍ ഉത്തരവ് പാലിക്കാത്തതിനെതിരേ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ്, കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിങ് പ്രോജക്ട്‌സ് എന്നിവരാണ് ഹര്‍ജിക്കാര്‍. പോലിസ് സുരക്ഷ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പായില്ലെന്നാണ് അദാനി ഗ്രൂപ്പ് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
പോലിസ് സംരക്ഷണം നല്‍കാന്‍ സെപ്റ്റംബര്‍ ഒന്നിന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടെങ്കിലും തടസ്സപ്പെടുത്തല്‍ തുടരുകയാണ്. സര്‍ക്കാരും പോലിസും സംരക്ഷണം നല്‍കിയില്ലെന്നും കോടതിയലക്ഷ്യ ഹര്‍ജിയില്‍ ആരോപിക്കുന്നു. ചീഫ് സെക്രട്ടറി അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരേയും സമരം നയിക്കുന്ന വൈദികര്‍ക്കെതിരേയും കോടതിയലക്ഷ്യ നടപടി വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT