ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് കോഴി ബലി; രണ്ടു പേര്‍ അറസ്റ്റില്‍
ബലി നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പോലിസ് ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്.

തൃശൂര്‍: കൊടുങ്ങലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് വീണ്ടും കോഴിയെ ബലിയറുത്തതായി പരാതി. സംഭവത്തില്‍ രണ്ട് പോരെ പോലിസ് കസ്റ്റഡിയിലെടുത്തു. ബലി നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പോലിസ് ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്.
രാവിലെ എഴോടെയാണ് സംഭവം. വടക്കേ നടയില്‍ കോഴിക്കല്ലിന് സമീപം കോഴിയെ അറുത്ത യുവാക്കളെയാണ് പോലിസ് പിടികൂടിയത്. കോഴിയെ അറുത്ത ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പോലിസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാക്കള്‍ പോലീസിനെ തള്ളി മാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ബലപ്രയോഗത്തിനിടെ എഎസ്‌ഐ റോയ് എബ്രഹാമിന് പരിക്കേറ്റു.
ഇന്നലെയും ക്ഷേത്രത്തില്‍ നാലംഗ സംഘം കോഴിയെ അറുത്തിരുന്നു. തുടര്‍ന്ന് ഇവര്‍ ഓടി രക്ഷപ്പെട്ടു. ഇതേ തുടര്‍ന്ന് പോലിസ് ഇവിടെ നിരീക്ഷണം ശക്തമാക്കിയിരുന്നു. ക്ഷേത്രത്തിലെ മീനഭരണി ആഘോഷത്തിന്റെ ഭാഗമായാണ് കോഴിയെ ബലിയറുത്തത്. 1977 മുതല്‍ ജന്തുബലി നിരോധന നിയമപ്രകാരം ക്ഷേത്രത്തില്‍ കോഴിയെ അറുക്കല്‍ നിരോധിച്ചിട്ടുണ്ട്. പകരം ഭരണിയാഘോഷ നാളില്‍ കോഴിയെ സമര്‍പ്പിച്ച് കുമ്ബളം ഗുരുതിക്ക് കൊടുക്കുകയാണ് ചെയ്യുക.
RELATED STORIES
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്
29 Jun 2022 4:02 AM GMTമുന്‍ മന്ത്രി ടി ശിവദാസമേനോന്റെ സംസ്കാരം ഇന്ന്;ഇന്നത്തെ നിയമസഭ...
29 Jun 2022 3:59 AM GMTകെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; ഗതാഗത മന്ത്രി വിളിച്ച യോഗം ഇന്ന്
29 Jun 2022 3:42 AM GMTമഹാരാഷ്ട്ര നിയമസഭയില്‍ നാളെ അവിശ്വാസവോട്ടെടുപ്പ്
29 Jun 2022 3:37 AM GMTപത്തനംതിട്ട കലക്ടറുടെ വസതി പത്ത് വര്‍ഷം ഒഴിഞ്ഞുകിടന്നത്...
29 Jun 2022 3:10 AM GMTമാധ്യമപ്രവര്‍ത്തകരെ അവര്‍ എഴുതിയതിന്റെ പേരില്‍ ജയിലിലടക്കരുത്:...
29 Jun 2022 2:55 AM GMT