Sub Lead

യുപിയില്‍ കൊവിഡ് വാക്‌സിനില്‍ നിന്നു രക്ഷപ്പെടാന്‍ ഗ്രാമീണര്‍ പുഴയില്‍ ചാടി

യുപിയില്‍ കൊവിഡ് വാക്‌സിനില്‍ നിന്നു രക്ഷപ്പെടാന്‍ ഗ്രാമീണര്‍ പുഴയില്‍ ചാടി
X

ലഖ്‌നൗ: കൊവിഡ് വാക്‌സിനേഷനില്‍ നിന്ന് രക്ഷപ്പെടാനായി ഗ്രാമവാസികള്‍ പുഴയില്‍ ചാടി. സംഭവം നടന്നത് യുപിയിലെ ബറാബങ്കിക്കു സമീപത്തെ ശിശോര ഗ്രാമവാസികളാണ് സരയൂ നദിയില്‍ ചാടിയത്.

വാക്‌സിനല്ല, വിഷമാണ് കുത്തിവയ്ക്കുന്നതെന്നു പറഞ്ഞാണ് നദിയിലേക്ക് ചാടിയതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് രാംനഗര്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് തഹസില്‍ രാജീവ് കുമാര്‍ ശുക്ല പറഞ്ഞു. കൊവിഡ് വ്യാപകമാവുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്റെ പ്രാധാന്യവും നേട്ടങ്ങളും സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് വിശദീകരിച്ച് തെറ്റിദ്ധാരണകള്‍ തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും 14 പേര്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ നല്‍കിയതെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു.

വാക്‌സിന്‍ അല്ല, വിഷമാണ് കുത്തിവച്ചതെന്ന് ചിലര്‍ പറഞ്ഞതിനാലാണ് അവര്‍ നദിയിലേക്ക് ചാടിയതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. രാജ്യം കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്ന സമയത്താണ് ഇത്തരമൊരു വാര്‍ത്തയെന്നുതും ശ്രദ്ധേയമാണ്. പ്രത്യേകിച്ച് 11-44 വയസ് പ്രായമുള്ളവര്‍ക്ക് കൊവിഡ് വ്യാപനം തടയാന്‍ പ്രതിരോധ കുത്തിവയ്പ് നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദഗ്ധര്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍. രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെങ്കിലും ദൈനംദിന മരണനിരക്ക് കൂടുകയാണ്.

Villagers in Uttar Pradesh's Barabanki jump into river to escape COVID-19 vaccine

Next Story

RELATED STORIES

Share it