വിജയരാഘവന്റെ അശ്ലീല പരാമര്‍ശം; പോലിസില്‍ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ്
നവോത്ഥാനം സംസാരിക്കുന്നവരില്‍ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല. സ്ത്രീ സുരക്ഷയയെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രിയും നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതിലൊക്കെ നടത്തിയ സര്‍ക്കാരുമാണ് ഉള്ളത്. അവരാണ് ദലിത് വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിക്കെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഇത് വളരെ ഖേദകരമാണ്-രമ്യ പറഞ്ഞു.

ആലത്തൂര്‍: തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സിപിഎം നേതാവ്് എ വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്. തനിക്കും അച്ഛനും അമ്മയും കുടുംബവുമുണ്ടെന്ന് ഓര്‍ക്കണം. നവോത്ഥാനം സംസാരിക്കുന്നവരില്‍ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല. സ്ത്രീ സുരക്ഷയയെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രിയും നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതിലൊക്കെ നടത്തിയ സര്‍ക്കാരുമാണ് ഉള്ളത്. അവരാണ് ദലിത് വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിക്കെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഇത് വളരെ ഖേദകരമാണ്-രമ്യ പറഞ്ഞു.
വ്യക്തിഹത്യ നടത്തേണ്ടതിന് നിലവില്‍ സാഹചര്യമില്ല. ആശയപരമായ യുദ്ധമാണ് ഇവിടെ നടക്കുന്നത്. സ്ഥാനാര്‍ഥി എന്ന നിലയില്‍ യുഡിഎഫ് മുന്നോട്ട് വയ്ക്കുന്ന അജണ്ടകളില്‍ ഊന്നിയാണ് താന്‍ മല്‍സരിക്കുന്നത്. ആലത്തൂരിലെ ജനങ്ങള്‍ക്ക് തന്നെ അറിയാം. ഇത് പറയുന്ന സമയത്ത് ഞാനൊരു സ്ഥാനാര്‍ഥിയാണ്, സ്ത്രീയാണ് എന്നതൊക്കെ ഓര്‍ക്കണമായിരുന്നു. ഉത്തരവാദിത്തപ്പെട്ട മുന്നണിയുടെ നേതാവ് ഇങ്ങനെ പറഞ്ഞതില്‍ ഖേദമുണ്ട്. യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് പരാതി നല്‍കും. ഇനി ഒരാള്‍ക്കെതിരെ ഇത്തരം പരാമര്‍ശമുണ്ടാകരുത്. പട്ടികജാതി കുടുംബങ്ങളില്‍ നിന്ന് ഒരുപാട് സ്ത്രീകള്‍ പൊതുരംഗത്തേക്ക് വരാനുണ്ട്. അതു കൊണ്ട് സ്ത്രീകള്‍ക്കെതിരെ ഇത്തരമൊരു പരാമര്‍ശം ഒരിക്കലും ഉണ്ടാകരുതെന്നും രമ്യ വ്യക്തമാക്കി.
പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന് വോട്ടഭ്യര്‍ഥിച്ച് നടത്തിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ കുറിച്ച് മോശം പരാമര്‍ശം നടത്തിയത്. പത്രിക സമര്‍പ്പിച്ച ശേഷം രമ്യാ ഹരിദാസ് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നുവെന്നും പിന്നെ ആ കുട്ടിയുടെ കാര്യം എന്തായി എന്നറിയില്ല എന്നുമായിരുന്നു വിജയരാഘവന്‍ പറഞ്ഞത്.
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT