Sub Lead

വിജയ് മല്യ കൊടും സാമ്പത്തിക കുറ്റവാളികളുടെ പട്ടികയില്‍

ബാങ്കുകളില്‍ നിന്നു കോടികള്‍ വായ്പയെടുത്ത് നാടുവിട്ട മദ്യരാജാവ് വിജയ് മല്യയെ മുംബൈയിലെ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള പ്രത്യേക കോടതി കൊടും സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചു. ഈ നിയമം അനുസരിച്ച് സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കുന്ന ആദ്യത്തെയാളാണ് മല്യ.

വിജയ് മല്യ കൊടും സാമ്പത്തിക  കുറ്റവാളികളുടെ പട്ടികയില്‍
X
മുംബൈ: ബാങ്കുകളില്‍ നിന്നു കോടികള്‍ വായ്പയെടുത്ത് നാടുവിട്ട മദ്യരാജാവ് വിജയ് മല്യയെ മുംബൈയിലെ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള പ്രത്യേക കോടതി കൊടും സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചു. ഈ നിയമം അനുസരിച്ച് സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കുന്ന ആദ്യത്തെയാളാണ് മല്യ.

ഇതോടെ സര്‍ക്കാരിന് നേരിട്ട് വിജയ് മല്യയുടെ എല്ലാ സ്വത്തുക്കളും പിടിച്ചെടുക്കാനാകും. അപ്പീല്‍ നല്‍കുന്നതിന് വിധി സ്‌റ്റേ ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി തള്ളി.

സാമ്പത്തിക കുറ്റവാളികള്‍ ഇന്ത്യ വിട്ടു പോകുന്നത് അടക്കമുള്ള കാര്യങ്ങള്‍ തടയുന്നതിന് 2018 ഏപ്രിലിലാണ് പുതിയ നിയമം കൊണ്ടുവന്നത്.100 കോടിയില്‍ അധികം രൂപ തിരിമറി നടത്തിയ കേസുകളിലാണ് ഈ നിയമം പ്രയോഗിക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കോടതിയുടെ ഉത്തരവ്. 9000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെ മല്യ ലണ്ടനിലേക്ക് കടക്കുകയായിരുന്നു. ലണ്ടനിലെ കോടതി മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ഉത്തരവ് നല്‍കിയിരുന്നു. ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ് ഇയാള്‍.അതിനിടെ, വായ്പാ കുടിശികയുടെ മുതല്‍ മാത്രം തിരിച്ചടക്കാന്‍ തയ്യാറാണെന്ന് കാണിച്ച് മല്യ ബാങ്കുകളെ സമീപിച്ചിരുന്നു. 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് 4400 കോടി രൂപ വായ്പ നല്‍കിയത്.

Next Story

RELATED STORIES

Share it