Sub Lead

ഇ പി ജയരാജനെതിരായ പരാതി: അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്

ഇ പി ജയരാജനെതിരായ പരാതി: അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്
X

തിരുവനന്തപുരം: ഇ പി ജയരാജന്‍റെ കുടുംബം ഉൾപ്പെട്ട വൈദേകം റിസോർട്ടിനെതിരായ പരാതിയിൽ അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ ആണ് അന്വേഷണത്തിന് അനുമതി തേടിയത്. കുടുംബത്തിന് പങ്കാളിത്തമുള്ള റിസോർട്ടിനായി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇ പി ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.

നിയമം ലംഘിച്ചിച്ചുള്ള അനുമതികൾ നൽകാനായി ആന്തൂർ നഗരസഭ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ട്. ഇക്കാര്യത്തിലാണ് വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി തേടിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറ. സെക്രട്ടറി ജോബിൻ ജോസഫാണ് പരാതിക്കാരൻ.

Next Story

RELATED STORIES

Share it