Sub Lead

പത്ത് സംസ്ഥാനങ്ങള്‍ കൊവിഡിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്ക് വിജയിക്കാനാവും: മുഖ്യമന്ത്രിമാരോട് മോദി

സജീവമായ കൊവിഡ് 19 കേസുകളില്‍ 80 ശതമാനവും 10 സംസ്ഥാനങ്ങളിലാണെന്നും മോദി വ്യക്തമാക്കി.

പത്ത് സംസ്ഥാനങ്ങള്‍ കൊവിഡിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്ക് വിജയിക്കാനാവും: മുഖ്യമന്ത്രിമാരോട് മോദി
X

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ 10 സംസ്ഥാനങ്ങള്‍ക്ക് വിജയിക്കാനായാല്‍ ഇന്ത്യയ്ക്ക് വിജയിക്കാനാവുമെന്ന കാഴ്ചപ്പാട് ഉയര്‍ന്നു വന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

രാജ്യത്തെ നിലവിലെ കൊറോണ വൈറസ് സ്ഥിതി അവലോകനം ചെയ്യുന്നതിന് പത്ത് സംസ്ഥാനങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാരുമായി നടന്ന വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സജീവമായ കൊവിഡ് 19 കേസുകളില്‍ 80 ശതമാനവും 10 സംസ്ഥാനങ്ങളിലാണെന്നും മോദി വ്യക്തമാക്കി. കൊറോണ വൈറസ് പ്രതിസന്ധി വിലയിരുത്താന്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തുന്ന ഏഴാമത്തെ കൂടിക്കാഴ്ചയാണിത്.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചശേഷമുള്ള അണ്‍ലോക്ക്3 യുടെ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി യോഗം വിളിച്ചത്. രാവിലെ 11ന് ആരംഭിച്ച യോഗത്തില്‍ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട്, കര്‍ണാടക, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു. അസം, ബീഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച പ്രധാനമന്ത്രി വെര്‍ച്വല്‍ മീറ്റിങ് നടത്തിയിരുന്നു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്.കൊറോണ വൈറസ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി അവസാനമായി നടത്തിയ കൂടിക്കാഴ്ച ജൂണില്‍ ആയിരുന്നു.


Next Story

RELATED STORIES

Share it