Sub Lead

വിമെന്‍ ഇന്‍ സിനിമ കലക്റ്റീവില്‍ നിന്ന് വിധു വിന്‍സെന്റ് പിന്‍മാറി

യുവ നടിക്കെതിരേയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് 2017ല്‍ വിമെന്‍ ഇന്‍ കലക്റ്റീവ് രൂപീകരിച്ചത്

വിമെന്‍ ഇന്‍ സിനിമ കലക്റ്റീവില്‍ നിന്ന് വിധു വിന്‍സെന്റ് പിന്‍മാറി
X

കോഴിക്കോട്: മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നുവര്‍ഷം രൂപീകരിച്ച വിമെന്‍ ഇന്‍ സിനിമ കലക്റ്റീവില്‍ നിന്ന് സംവിധായക വിധു വിന്‍സെന്റ് പിന്‍മാറി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വിധു വിന്‍സെന്റ് അറിയിച്ചത്. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാല്‍ വിമെന്‍ ഇന്‍ സിനിമാ കലക്റ്റീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് അവര്‍ അറിയിച്ചു. പലപ്പോഴും ഡബ്ല്യുസിസിയുടെ നിലപാടുകള്‍ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയില്‍ മാധ്യമ സുഹൃത്തുക്കള്‍ ഇതൊരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ല്യുസിസി തുടര്‍ന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും. ഒപ്പം മുന്നോട്ടുള്ള യാത്രയില്‍ ആത്മവിമര്‍ശനത്തിന്റെ കരുത്ത് ഡബ്ല്യുസിസിക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു എന്നാണ് ഫേസ് ബുക്കില്‍ കുറിച്ചത്.

വിമെന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചതു മുതല്‍ വിധു വിന്‍സെന്റ് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. യുവ നടിക്കെതിരേയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് 2017ല്‍ വിമെന്‍ ഇന്‍ കലക്റ്റീവ് രൂപീകരിച്ചത്. വിഷയത്തില്‍ താരസംഘടനയായ അമ്മസ്വീകരിച്ച നിലപാടുകള്‍ക്കെതിരേ ഡബ്ല്യുസിസി ശക്തമായി രംഗത്തുവന്നിരുന്നു.


Next Story

RELATED STORIES

Share it