Sub Lead

യുപി പോലിസ് അവകാശവാദം തെറ്റ്: പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സുരക്ഷാ ജാക്കറ്റും ഹെല്‍മെറ്റും ധരിച്ച പോലിസുകാരന്‍ സംഘര്‍ഷമുണ്ടായ സ്ഥലത്ത് റിവോള്‍വറും ബാറ്റണും പിടിച്ച് നടക്കുന്നതും ഒരു കോണിലേക്ക് നടന്ന് വെടിയുതിര്‍ക്കുന്നും ദൃശ്യങ്ങളില്‍ കാണാം.

യുപി പോലിസ് അവകാശവാദം തെറ്റ്: പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
X

ലഖ്‌നോ: രാജ്യവ്യാപകമായി പ്രതിഷേധമുയരുന്ന വിവാദമായ പൗരത്വ നിയമ ഭേദഗതിക്കെതിരേ ഉത്തര്‍ പ്രദേശിലും വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. 16 പേരാണ് പോലിസ് വെടിവയ്പിലും മറ്റുമായി ഇതുവരെ യുപിയില്‍ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് പ്രതിഷേധകാര്‍ക്ക് നേരെ ഇതുവര വെടിയുതിര്‍ത്തിട്ടില്ലെന്നായിരുന്നു പോലിസ് വാദം.

എന്നാല്‍, ഇതു തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. യുപിയില്‍ കഴിഞ്ഞ ദിവസം മരിച്ചവരില്‍ ഭൂരിപക്ഷത്തിനും വെടിയേറ്റിരുന്നതായി മെഡിക്കള്‍ രേഖകള്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും പോലിസ് ഇതു നിഷേധിച്ചിരുന്നു. ഇതിനിടെയാണ് യുപിയിലെ കാണ്‍പൂരില്‍ സമരക്കാര്‍ക്കുനേരെ പോലിസ് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

സുരക്ഷാ ജാക്കറ്റും ഹെല്‍മെറ്റും ധരിച്ച പോലിസുകാരന്‍ സംഘര്‍ഷമുണ്ടായ സ്ഥലത്ത് റിവോള്‍വറും ബാറ്റണും പിടിച്ച് നടക്കുന്നതും ഒരു കോണിലേക്ക് നടന്ന് വെടിയുതിര്‍ക്കുന്നും ദൃശ്യങ്ങളില്‍ കാണാം. പോലിസ് വെടിവെച്ചുവെന്ന വാദം യുപി ഡിജിപി ഒ പി സിങ് നിരാകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തെളിവുകള്‍ പുറത്ത് വരുന്നത്.




Next Story

RELATED STORIES

Share it