Sub Lead

വിഎച്ച്പി നേതാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു

വിഎച്ച്പി നേതാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു
X

ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ വിശ്വ ഹിന്ദു പരിഷത്ത് നേതാവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി. കാഞ്ച്ഗാഡിലെ കൃഷ്ണ സേല്‍സ് പ്രദേശത്തെ വിഎച്ച്പിയുടെ നേതാവായ ഗോലു എന്ന അര്‍മാന്‍ ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. ശോഭാപൂര്‍ പ്രദേശത്തെ ശവപ്പറമ്പിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് ഇന്നലെ ഇയാളുടെ മൃതദേഹം ലഭിച്ചത്. മൂന്നു ദിവസം പഴക്കമുള്ള മൃതദേഹത്തില്‍ ചില മൃഗങ്ങള്‍ കടിച്ചിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത പോലിസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

കഴിഞ്ഞ നാലു ദിവസമായി ഇയാളെ കാണാനില്ലെന്ന് കുടുംബം പോലിസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ശുഭം തിവാരി, സാഹില്‍ ഡാനിയേല്‍ എന്നീ രണ്ടു സുഹൃത്തുക്കളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. മൂവരും കൂടി ബാര്‍ഗി അണക്കെട്ട് കാണാന്‍ പോയെന്നും അവിടെ നിന്ന് ശുഭവും ഡാനിയേലും ചേര്‍ന്ന് ഇയാളെ തട്ടിക്കൊണ്ടുപോയെന്നും പിന്നീട് നഗ്നനാക്കി നിര്‍ത്തി തല്ലിക്കൊന്നെന്നുമാണ് പോലിസ് പറയുന്നത്.

അണക്കെട്ടിന് സമീപം വെച്ച് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും അതാണ് കൊലപാതകത്തിന് പ്രകോപനമെന്നും പോലിസ് പറഞ്ഞു. ഗോലുവിനെ കൊന്ന ശേഷം നാട്ടില്‍ തിരിച്ചെത്തിയ രണ്ടു പ്രതികളും ഒന്നും സംഭവിക്കാത്ത പോലെയാണ് പെരുമാറിയത്.പക്ഷേ, മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചാണ് പോലിസ് കേസ് തെളിയിച്ചത്.

Next Story

RELATED STORIES

Share it