Sub Lead

ഹിന്ദു കടകള്‍ക്ക് മുന്നില്‍ കാവിക്കൊടി; ഇതര മതസ്ഥരുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് വിശ്വഹിന്ദു പരിഷത്ത്(വീഡിയോ)

ഹിന്ദു കടകള്‍ക്ക് മുന്നില്‍ കാവിക്കൊടി;    ഇതര മതസ്ഥരുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് വിശ്വഹിന്ദു പരിഷത്ത്(വീഡിയോ)
X

മംഗളൂരു: അഹിന്ദുക്കളുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന മുന്നറിയിപ്പുമായി വിശ്വ ഹിന്ദുപരിഷത്തും ബജ്‌റംഗദളും. ഹിന്ദു കടകളില്‍ നിന്ന് മാത്രം സാധനങ്ങള്‍ വാങ്ങണമെന്ന നിര്‍ദേശവുമായി മംഗലാപുരത്ത് പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഹിന്ദുകടകള്‍ തിരിച്ചറിയാന്‍ കടകള്‍ക്ക് മുന്നില്‍ കാവിക്കൊടിയും ഉയര്‍ത്തിയിട്ടുണ്ട്.

ഉല്‍സവങ്ങളുടേയും പൊതുപരിപാടികളുടേയും ഭാഗമായി തുടങ്ങുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കടകള്‍ക്ക് മുമ്പില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മുന്‍കൈയ്യെടുത്ത് കാവിക്കൊടിയും നാട്ടിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it