- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രിയപ്പെട്ട യുപി, മതഭ്രാന്ത് വിട്ട് ബഹുസ്വരത തിരഞ്ഞെടുക്കൂ: യോഗിക്ക് മറുപടിയുമായി വിഡി സതീശന്‍
കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണ്

തിരുവനന്തപുരം: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയ്ക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 'പ്രിയപ്പെട്ട യുപി, കേരളത്തെ പോലെയാകാന്‍ വോട്ടു ചെയ്യൂ. മധ്യകാല മതഭ്രാന്ത് വിട്ട് ബഹുസ്വരത, ഐക്യം, സാമൂഹിക വികസനം എന്നിവ തിരഞ്ഞെടുക്കൂ. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണ്, വിഡി സതീശന്‍ ട്വീറ്റില്‍ പറയുന്നു.
ഉത്തര്‍ പ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആകാതിരിക്കാന്‍ ബിജെപിക്കു വോട്ടു ചെയ്യണം എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.
Dear #UP, vote to be like Kerala. Choose plurality, harmony, inclusive development to medieval bigotry. Keralites, Bengalis and Kashmiris are also proud Indians. #kerala #democracy #religiousharmony #UPElections2022
— V D Satheesan (@vdsatheesan) February 10, 2022
നേരത്തെ യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എന്നിവരും രംഗത്തെത്തിയിരുന്നു. യുപി കേരളമായി മാറിയാല്‍ മതത്തിന്റേയും ജാതിയുടേയും പേരിലുള്ള കൊലപാതകങ്ങള്‍ ഉണ്ടാകില്ലെന്നും അവിടെ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാവും കൈവരുമെന്നും പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു. കേരളവും ബംഗാളും കശ്മീരുമാകാന്‍ യുപിക്ക് ഭാഗ്യം ലഭിക്കട്ടെ എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തിലാണ് കേരളത്തിന്റെ പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് മുന്നിൽ വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനയുമായി യോഗി ആദിത്യനാഥ് എത്തിയത്. ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റിയാല്‍, ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍ പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം എടുക്കില്ല' - യോഗി വോട്ടര്‍മാരോട് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















