Sub Lead

വര്‍ക്കല ട്രെയിന്‍ സംഭവം: 19-കാരിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രി ശിവന്‍കുട്ടി റെയില്‍വേ മന്ത്രിക്ക് കത്തയച്ചു

വര്‍ക്കല ട്രെയിന്‍ സംഭവം: 19-കാരിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രി ശിവന്‍കുട്ടി റെയില്‍വേ മന്ത്രിക്ക് കത്തയച്ചു
X

വര്‍ക്കല: വര്‍ക്കലയില്‍ 19 വയസ്സുകാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നിര്‍ധന കുടുംബമായ ഇവര്‍ക്ക് ചികിത്സാ സഹായം നല്‍കാന്‍ റെയില്‍വേ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ചികിത്സ ഏറ്റെടുത്തു. വിഷയത്തില്‍ അടൂര്‍ പ്രകാശ് എംപിയും ശശി തരൂര്‍ എംപിയും ഇതുവരെ ഇടപെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം വോട്ടര്‍ പട്ടികയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ പുറത്തായ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഹിമാലയന്‍ മണ്ടത്തരം കാണിച്ചിട്ട് സഹതാപ തരംഗത്തിന് പോയാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്ന് മന്ത്രി ചോദിച്ചു. മത്സരിക്കാന്‍ വോട്ടര്‍പട്ടികയില്‍ പേര് വേണമെന്ന് കോണ്‍ഗ്രസിന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.





Next Story

RELATED STORIES

Share it