- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണവം സയ്യിദ് സലാഹുദ്ദീന്റെ വീട് വിവിധ മത-രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശിച്ചു
സ്വലാഹുദ്ദീന്റെ പിതാവ് സയ്യിദ് യാസീന്‍ കോയ തങ്ങളെയും കുടുംബാഗങ്ങളെയും സമാശ്വസിപ്പിച്ച നേതാക്കള്‍ പരലോക മോക്ഷത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു

കണ്ണൂര്‍: കണ്ണവത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ എസ് ഡിപിഐ പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദിന്റെ വീട് വിവിധ മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ നേതാക്കള്‍ സന്ദര്‍ശിച്ചു. കേരള മുസ് ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദു ലത്തീഫ് സഅദി പഴശ്ശി, എസ് വൈഎസ്(കാന്തപുരം വിഭാഗം) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്ലക്കുട്ടി ബാഖവി, സെക്രട്ടറിമാരായ അബ്ദുര്‍റഷീദ് സഖാഫി മെരുവമ്പായി, അബ്ദുല്‍ ജലീല്‍ സഖാഫി വെണ്‍മണല്‍ എന്നിവര്‍ സന്ദര്‍ശിച്ചു. സ്വലാഹുദ്ദീന്റെ പിതാവ് സയ്യിദ് യാസീന്‍ കോയ തങ്ങളെയും കുടുംബാഗങ്ങളെയും സമാശ്വസിപ്പിച്ച നേതാക്കള്‍ പരലോക മോക്ഷത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി, ജില്ലാ വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നന്‍, ജില്ലാ സെക്രട്ടറി സി മുഹമ്മദ് ഇംതിയാസ്, ജില്ലാ കമ്മിറ്റിയംഗം സി പി രഹ്‌ന ടീച്ചര്‍, മട്ടന്നുര്‍ മണ്ഡലം പ്രസിഡന്റ് എം സി മമ്മൂട്ടി എന്നിവര്‍ സ്വലാഹുദ്ദീന്റെ വീട് സന്ദര്‍ശിച്ചു. ഐഎന്‍എല്‍

സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, ജില്ലാ സെക്രട്ടറി താജുദ്ദീന്‍ മട്ടന്നൂര്‍, കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി കെ പി യൂസുഫ്, അബൂദബി കേരള ഐഎംസിസി സെക്രട്ടറി റഹീം തുറങ്ങാള്‍, എന്‍വൈഎല്‍ സംസ്ഥാന സെക്രട്ടറി നാസര്‍ കൂരാറ, ദുബയ് കണ്ണൂര്‍ ജില്ലാ ഐഎംസിസി പ്രസിഡന്റ് സി എച്ച് ബഷീര്‍, മട്ടന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഹുസയ്ന്‍, ഡി മുനീര്‍, ഐഎന്‍എല്‍ പാനൂര്‍ മുനിസിപ്പാലിറ്റി സെക്രട്ടറി ടി റഷീദ് തുടങ്ങിയ നേതാക്കളും സ്വലാഹുദ്ദീന്റെ വീട് സന്ദര്‍ശിച്ചു.
Various religious and political leaders visited the house of Kannavam Sayyid Swalahuddin
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















