- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വള്ളികുന്നില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം: മൂന്നു പേര്‍ കസ്റ്റഡിയില്‍, 15 പേര്‍ക്കെതിരേ ജാമ്യമില്ല വകുപ്പില്‍ കേസ്

പരപ്പനങ്ങാടി: വള്ളിക്കുന്ന് അരിയല്ലൂരില്‍ യുവാക്കളെ തെങ്ങില്‍ കെട്ടിയിട്ട് ആക്രമിച്ച സംഭവത്തില്‍ പരപ്പനങ്ങാടി പോലിസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. കണ്ടാലറിയുന്ന 15 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. വള്ളിക്കുന്ന് സ്വദേശികളായ സി വി ബിജു ലാല്‍, പി കെ സബീഷ്, എ ടി വേണുഗോപാല്‍ എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്പി. കെ എ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
143,147,23,24,326 വകുപ്പുകള്‍ പ്രകാരമാണ് കേസ്. മുസ്‌ലിം ലീഗ് പ്രാദേശിക നേതാവായ പരപ്പനങ്ങാടി അങ്ങാടി കടപ്പുറത്ത് യാറുക്കാന്‍ പുരയക്കല്‍ ശറഫുദ്ധീന്‍ (40) സുഹൃത്ത് നവാസ് (20) എന്നിവരാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്.
ശറഫുദ്ധീന്‍ പരപ്പനങ്ങാടിയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനാണ്.അരിയല്ലൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ നരിക്കുറ്റി പ്രദേശത്തു വെച്ച് ഞായറാഴ്ച രാത്രി 10.30 ഓടെയാണ് ആക്രമണമുണ്ടായത്. പാചക തൊഴിലാളിയായ ശറഫുദ്ധീന്‍ സഹപ്രവര്‍ത്തകനായ നവാസിനെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഒരു സുഹൃത്തിന്റെ വീട്ടിലെത്തിക്കാന്‍ വന്നതായിരുന്നു.
പ്രദേശത്തെ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ വ്യക്തമാക്കിയിരുന്നു. തന്റെ പേര് ചോദിച്ചതിന് ശേഷമാണ് അക്രമം ആരംഭിച്ചത്.സംഘം ഇവരെ പിടികൂടി ഇരുട്ടിലേക്ക് തള്ളി ക്രൂരമായി മര്‍ദ്ദിക്കുകയും തെങ്ങില്‍ കെട്ടിയിടുകയും ചെയ്തു. ഇവര്‍
വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഇവരുടെ ബന്ധുക്കളും ക്രൂര മര്‍ദ്ദനത്തിന് ഇരയായി.ഇതിനിടയില്‍ ശറഫുദ്ധീന്‍ തന്റെ ജ്യേഷ്ഠന് ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അതും അക്രമികള്‍ തടഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഷറഫുദ്ധീന്റെ ജ്യേഷ്ടനെയും മകന്റെയും നേര്‍ക്കും ആക്രമണം അഴിച്ചുവിട്ടു.പിന്നീട് വിവരമറിഞ്ഞ് പരപ്പനങ്ങാടി പോലിസ് സ്ഥലത്തെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. സാരമായി പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. ശറഫുദ്ധീന് തലക്കും നവാസിന് കാലിനുമാണ്പരിക്കേറ്റത്. എന്നാല്‍ അക്രമത്തില്‍ ചില നാട്ടുകാരും പങ്ക് ചേര്‍ന്നതായി പോലിസ് പറയുന്നു. പിടിയിലായവരില്‍ രണ്ടു പേര്‍ സിപിഎം പ്രവര്‍ത്തകരും ഒരാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും ആണെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവം വിവാദമായതോടെ മുഴുവന്‍ പ്രതികളേയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലിസ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















