- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷം; എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു
ശബരിമല ഹര്‍ത്താല്‍ ദിനത്തില്‍ ഹോട്ടല്‍ തകര്‍ക്കാനെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിരോധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘഷത്തില്‍ അറസ്റ്റിലായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു.

തൃശൂര്‍: ശബരിമല ഹര്‍ത്താല്‍ ദിനത്തില്‍ ഹോട്ടല്‍ തകര്‍ക്കാനെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിരോധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘഷത്തില്‍ അറസ്റ്റിലായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. വാടാനപ്പള്ളി സ്വദേശികളായ കല്ലിപറമ്പില്‍ ഷെഹീന്‍, പണിക്കവീട്ടില്‍ ഫായിസ്, പുതിയവീട്ടില്‍ ഫൈസല്‍, പുതിയവീട്ടില്‍ മൊയ്‌നുദ്ദീന്‍, കല്ലുങ്കല്‍വീട്ടില്‍ അബ്ദുല്‍ നവാസ്, അറക്കവീട്ടില്‍ ഫവാസ്, അറക്കവീട്ടില്‍ സുലൈമാന്‍, വലിയകത്ത് വീട്ടില്‍ അഷ്‌റഫ്, പുതിയ വീട്ടില്‍ ജംഷാദ്, അറക്കവീട്ടില്‍ മിറാദ് എന്നിവര്‍ക്കാണ് തൃശൂര്‍ സെഷന്‍സ് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വാടാനപ്പളളിയില്‍ ഹോട്ടല്‍ അടപ്പിക്കാനെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ തടഞ്ഞിരുന്നു. ഇതിന് തുടര്‍ച്ചയായുണ്ടായ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ശബരിമല ഹര്‍ത്താലിനോട് അനുബന്ധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം അഴിച്ചുവിട്ടതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഹര്‍ത്താലിന്റെ തലേദിവസം തന്നെ തൃശൂര്‍ ജില്ലയിലെ പല മേഖലകളിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വാടാനപ്പള്ളി റൈസ് ബൊള്‍ റെസ്‌റ്റോറന്റ് അടപ്പിക്കാനുളള സംഘടിത ശ്രമം ഉണ്ടാകുന്നത്. അപ്രതീക്ഷിതമായി ഹോട്ടല്‍ അടക്കേണ്ടിവന്നാല്‍ ഇതിനകം തയ്യാറാക്കിയ ആയിരക്കണക്കിന് രൂപയുടെ ആഹാരസാധനങ്ങള്‍ നശിക്കുന്ന അവസ്ഥ വരുമെന്നുമുളള സ്ഥാപന നടത്തിപ്പുകാരുടെ ആശങ്കയും കണ്ടില്ലെന്ന് നടിച്ച് സ്ഥാപനം അക്രമിച്ചു തകര്‍ക്കാനാണു ആര്‍എസ്എസ് സംഘം ശ്രമിച്ചത്. സ്ഥാപന ഉടമകള്‍ ആര്‍എസ്എസ് അതിക്രമത്തെ ചെറുക്കുകയും സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിറ്റേന്ന് ആര്‍.എസ്.എസിന്റെ പ്രഖ്യാപിത ഹര്‍ത്താല്‍ ദിവസം, തുറക്കാതിരുന്ന സ്ഥാപനത്തിനു നേരെ മുന്നോറോളം വരുന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ പോലീസ് നോക്കിനില്‍ക്കെ ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമിസംഘത്തില്‍ ഗുരുവായൂരില്‍ പോലീസിനെ മാരകമായി അക്രമിച്ചു പരിക്കേല്‍പ്പിച്ച ആര്‍.എസ്.എസ്. ക്രിമിനലുകളും ഉണ്ടായിരുന്നതായിട്ടാണു ദൃക്‌സാക്ഷികള്‍ പറയുന്നത്.
ആക്രമണം സ്ഥാപന ഉടമകളും സുഹൃത്തുകളും ചേര്‍ന്ന് തടയാന്‍ തയ്യാറായതോടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിന്തിരിയേണ്ടിവന്നു. അതേസമയം, ആര്‍.എസ്.എസ്. അക്രമങ്ങള്‍ക്ക് തുടക്കം മുതല്‍ ദൃക്‌സാക്ഷികളയായ പോലീസ് തികച്ചും ഏകപക്ഷീയമായിട്ടാണ് വിഷയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. അക്രമികളായ ആര്‍എസ്എസുകാരെ പിടികൂടി ക്രമസമാധാന സംരക്ഷണം ഉറപ്പുവരുത്തേണ്ട പോലീസ് അതിന് തയ്യാറാവാതെ അക്രമത്തിന്നിരയായ സ്ഥാപനത്തിന്റെ ഉടമകളെയും സഹപ്രവര്‍ത്തകരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി വ്യാപകമായി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് ജാമ്യം ലഭിച്ചത്.
RELATED STORIES
ആര്എസ്എസുമായി സന്ധിയുണ്ടാക്കിയിട്ടില്ലെന്ന് പിണറായി വിജയന്
18 Jun 2025 1:56 PM GMTപാരസെറ്റമോളില് കമ്പി കഷ്ണം കണ്ടെത്തിയ സംഭവം; അന്വേഷണത്തിനു നിര്ദേശം
18 Jun 2025 1:04 PM GMTദലിതര് രാഷ്ട്രീയ ശക്തിയാകണം'; സനാതന ധര്മ വാദികളുടെ രാഷ്ട്രീയ...
18 Jun 2025 12:56 PM GMTവയനാട് തുരങ്കപാതയ്ക്ക് അനുമതി; നിര്മാണോദ്ഘാടനം ജൂലായില്
18 Jun 2025 12:39 PM GMTഅമ്പലപ്പുഴയില് തെരുവുനായ ആക്രമണം; നായയ്ക്ക് പേവിഷബാധയെന്ന് സംശയം
18 Jun 2025 10:06 AM GMTമില്മയുടെ പേരും ഡിസൈനും അനുകരിച്ചു; 'മില്ന'യ്ക്ക് ഒരുകോടി രൂപ...
18 Jun 2025 9:33 AM GMT