Sub Lead

വാക്‌സിന്‍ ക്ഷാമം: രണ്ടാഴ്ചയായി പ്രതിദിനം നല്‍കുന്ന ഡോസില്‍ വന്‍ കുറവ്

വാക്‌സിന്‍ ക്ഷാമം: രണ്ടാഴ്ചയായി പ്രതിദിനം നല്‍കുന്ന ഡോസില്‍ വന്‍ കുറവ്
X

ന്യൂഡല്‍ഹി: കൊവിഡ് അതിതീവ്ര വ്യാപനത്തിനിടെ രാജ്യത്ത് വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടുന്നതായി കണക്കുകള്‍. ഇതിന്റെ ഭാഗമായി പ്രതിദിനം നല്‍കുന്ന കൊവിഡ് വാക്‌സിനേഷന്‍ ഡോസില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നത്. ഏറ്റവുമൊടുവില്‍ ഏപില്‍ 30 ന് രാവിലെ 7ന് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ 22.24 ലക്ഷം ഡോസാണ് വാക്‌സിനേഷന്‍ നല്‍കിയത്. ഇത് കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ 31,267 ഡോസുകള്‍ കുറവാണ്. ആദ്യത്തേതിനേക്കാള്‍ ഏപ്രില്‍ രണ്ടാം പകുതിയില്‍ പ്രതിദിന വാക്‌സിനേഷന്‍ നിരക്ക് ഗണ്യമായി കുറഞ്ഞു. ഏപ്രില്‍ ഒന്നിനും 14 നും ഇടയില്‍ ഇന്ത്യ എല്ലാ ദിവസവും ശരാശരി 35.26 ലക്ഷം ഡോസുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഏപ്രില്‍ 15 മുതല്‍ 29 വരെ, പ്രതിദിന ശരാശരി ഡോസുകള്‍ വെറും 25.16 ലക്ഷമായി കുറഞ്ഞു. ഏപ്രില്‍ 30 ന് രാവിലെ 7 മണി വരെ 15,00,20,648 വാക്‌സിന്‍ ഡോസുകളാണ് നല്‍കിയതെന്നും ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു.

Vaccine scarcity: Large reduction in daily dose for two weeks


Next Story

RELATED STORIES

Share it