രക്തസാക്ഷിക്ക് ഉടന്‍ സ്മാരകം, മഹാമാരിയില്‍ കോടികളുടെ വെട്ടിപ്പ്; പ്രതിസന്ധി എന്നും സിപിഎമ്മിന് കൊയ്ത്തുകാലം- പരിഹാസവുമായി വി ടി ബല്‍റാം
കോഴിക്കോട്: സിപിഎമ്മിനെതിരേ പരിഹാസവുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് ധീരജ് രാജേന്ദ്രന് സ്മാരകം നിര്‍മിക്കുമെന്ന സിപിഎമ്മിന്റെ പ്രഖ്യാപനത്തെ പരാമര്‍ശിച്ചായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം. നാടിന്റെ പ്രതിസന്ധി എന്നും സിപിഎമ്മിന് കൊയ്ത്തുകാലമാണെന്നാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. ഒരു രക്തസാക്ഷിയെ കിട്ടിയാല്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നതിന് മുമ്പേ സ്മാരകം കെട്ടാന്‍ പാര്‍ട്ടി സ്ഥലം വാങ്ങി രജിസ്റ്റര്‍ ചെയ്യും.
നാട്ടിലൊരു മഹാമാരി വന്നാല്‍ മരുന്ന് മുതല്‍ മാസ്‌ക് വരെ വാങ്ങുന്നതില്‍നിന്ന് കോടികള്‍ അടിച്ചുമാറ്റും- എന്നായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്കിലെ പരിഹാസം. ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് വീടിന് ചേര്‍ന്ന എട്ട് സെന്റ് സ്ഥലം വിലയ്ക്കുവാങ്ങിയതായും അവിടെ രക്തസാക്ഷി സ്മാരകം നിര്‍മിക്കുമെന്നുമായിരുന്നു സിപിഎം പ്രഖ്യാപിച്ചത്.
പോസ്റ്റ്‌മോര്‍ട്ടം കഴിയുന്നതിന് മുമ്പേ സ്ഥലം വാങ്ങുകയും സ്മാരകം നിര്‍മിക്കുമെന്ന് പറയുകയും ചെയ്ത സിപിഎമ്മിന്റെ നടപടിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കൊവിഡ് കാലത്തെ മരുന്നുവാങ്ങലിന് കോടികളുടെ കള്ളരേഖ നല്‍കിയെന്ന പത്രവാര്‍ത്തയുടെ കട്ടിങ്ങും ഫേസ്ബുക്ക് കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അഴിമതിയുടെ ലേറ്റസ്റ്റ് വേര്‍ഷന്‍. നാടിന്റെ പ്രതിസന്ധി എന്നും സിപിഎമ്മിന് കൊയ്ത്തുകാലമാണ്. ഒരു രക്തസാക്ഷിയെ കിട്ടിയാല്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നതിന് മുമ്പേ സ്മാരകം കെട്ടാന്‍ പാര്‍ട്ടി സ്ഥലം വാങ്ങി രജിസ്റ്റര്‍ ചെയ്യും, നാട്ടിലൊരു മഹാമാരി വന്നാല്‍ മരുന്ന് മുതല്‍ മാസ്‌ക് വരെ വാങ്ങുന്നതില്‍നിന്ന് കോടികള്‍ അടിച്ചുമാറ്റും.
RELATED STORIES
ഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ ...
1 Oct 2023 3:56 AM GMT