Sub Lead

'ഇവിടെ ഗോമൂത്രം പശുവിന്റെ മൂത്രവും ചാണകം കാഷ്ഠവുമാണ്'; യോഗിയോട് മന്ത്രി ശിവൻകുട്ടി

യുപി കേരളമായി മാറിയാൽ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും യോഗിക്ക് മറുപടി നൽകിയിരുന്നു.

ഇവിടെ ഗോമൂത്രം പശുവിന്റെ മൂത്രവും ചാണകം കാഷ്ഠവുമാണ്; യോഗിയോട് മന്ത്രി ശിവൻകുട്ടി
X

തിരുവനന്തപുരം: കേരളത്തിനെതിരേ വിദ്വേഷ പ്രസ്താവന നടത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടിയും. 'ഇവിടെ ​ഗോമൂത്രം, പശുവിന്റെ മൂത്രവും ചാണകം കാഷ്ഠവുമാണ്. യുപി കേരളമായാൽ ആ നാട്ടിലെ ജനം രക്ഷപ്പെട്ടു' എന്നുമാണ് മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം.

യുപി കേരളമായി മാറിയാൽ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും യോഗിക്ക് മറുപടി നൽകിയിരുന്നു. യുപി കേരളമായി മാറിയാൽ ജനങ്ങൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കാനാവും. മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടാത്ത ഒരു ഭിന്നതയില്ലാത്ത ഒരു സമൂഹമായി മാറും. അതാണ് യുപിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു തെറ്റുപറ്റിയാൽ ഉത്തർപ്രദേശ് മറ്റൊരു കാശ്മീരോ കേരളമോ ബംഗാളോ ആയിത്തീരുമെന്നാണ് ആദ്യഘട്ട പോളിങ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകിയത്. യുപി ബിജെപിയുടെ ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ ഹൃദയത്തിൽ തൊട്ട് ചില വിഷയങ്ങളാണ് വിശദീകരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥിന്റെ വീഡിയോ ആരംഭിക്കുന്നത്. അഞ്ചുവർഷത്തെ തന്റെ ഭരണകാലത്ത് പല അതിശയകരമായ സംഭവങ്ങളാണ് യുപിയിൽ നടന്നതെന്ന് യോഗി ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനങ്ങൾക്ക് തെറ്റുപറ്റിയാൽ അഞ്ചുവർഷം കൊണ്ട് സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാവുമെന്ന യോഗിയുടെ അവകാശവാദം. ഭയമില്ലാതെ ജീവിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്യം ഉറപ്പാണ് നിങ്ങൾ എനിക്ക് നൽകുന്ന വോട്ടെന്നും യോഗി പറഞ്ഞു.

ഇതിനിടെയാണ് കശ്മീരോ കേരളമോ ബംഗാളോ പോലെ യുപിയും മാറിപ്പോകുമെന്ന് യോഗി വിവാദമായ മുന്നറിയിപ്പും നൽകുന്നത്. ബിജെപിയുടെ ഇരട്ട എഞ്ചിൻ ഭരണ സംവിധാനത്തിന്റെ മികവിൽ പ്രതിബദ്ധതയോടെയാണ് കഴിഞ്ഞ അഞ്ചുവർഷം പ്രവർത്തിച്ചിരുന്നതെന്നും യോഗി ചൂണ്ടിക്കാണിക്കുന്നുണ്ട്. യുപിയിലെ ആദ്യഘട്ട പോളിങ് പുരോഗമിക്കുകയാണ്.

അതേസമയം വിദ്വേഷ പ്രസ്താവനയ്ക്കെതിരേ ഭരണപക്ഷ പ്രതിപക്ഷ ഭേദമെന്യേ നിരവധി നേതാക്കൾ മറുപടിയുമായെത്തിയിരുന്നു. യുപി കേരളം പോലെയായാൽ അവിടത്തെ ജനങ്ങൾക്ക് ലഭിക്കുന്ന ഭാ​ഗ്യമെന്നായിരുന്നു കോൺ​ഗ്രസ് നേതാവും എംപിയുമായ ശശി തരൂർ പറഞ്ഞത്. സിപിഎം നേതാവ് എം എ ബേബിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും യോഗിക്കെതിരേ രം​ഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it