'വിഴിഞ്ഞം സമരക്കാര്‍ തീവ്രവാദികളോ? ദേശാഭിമാനിയിലെ ചിത്രത്തിലൊരാള്‍ മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരന്‍'

കൊല്ലം:വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.ദേശാഭിമാനി പുറത്തു വിട്ട 9 പേരുടെ ചിത്രത്തിൽ ഒന്നു മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരനാണ്.മന്ത്രിയുടെ സഹോദരൻ തീവ്രവാദി ആണോ എന്ന് മന്ത്രി തന്നെ പറയട്ടെ.തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫിന് വേണ്ടി പ്രവർത്തിച്ച വൈദികനെ വരെ തീവ്രവാദിയാക്കി.മുഖ്യമന്ത്രി എന്തുകൊണ്ട് സമരസമിതിയുമായി സംസാരിക്കുന്നില്ല.മുഖ്യമന്ത്രി വിചാരിച്ചാൽ ഒരു മണിക്കൂർ കൊണ്ട് സമരം തീരും.സർക്കാർ സമരക്കാരെ മനപ്പൂർവം പ്രകോപിപ്പിച്ചു.അവിടെ നടന്ന അക്രമ സംഭവങ്ങളെ ന്യായീകരിക്കുന്നില്ല.അവിടെ നടക്കുന്നത് കലാപമാണ്, തീവ്രവാദമാണ് എന്ന് വരുത്തി തീർക്കാൻ സർക്കാർ ശ്രമിക്കുന്നു.സർക്കാരും സിപിഎമ്മും പ്രചരിപ്പിക്കുന്നത് കള്ളത്തരങ്ങളാണ്.വികസനത്തിൻ്റെ ഇരകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്.മന്ത്രിമാർ ഉത്തരവാദിത്വതോടെ സംസാരിക്കണം. മന്ത്രിക്കെതിരായ വൈദികന്‍റെ പ്രസ്താവനയും തെറ്റെന്ന് അദ്ദേഹം പറഞ്ഞു.
RELATED STORIES
വാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT'നിങ്ങള്‍ കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി'; അഡ്വ.സി കെ...
18 Dec 2022 2:36 AM GMT'ഞാന്‍ ഡോക്ടര്‍ പണി നിര്‍ത്തുന്നു ഈ രാജ്യം വിടുകയാണ്...'!;...
25 Nov 2022 6:41 AM GMTഭരണഘടനയും സുപ്രിംകോടതിയുമൊക്കെ ഇപ്പോഴും രാജ്യത്തുണ്ടെന്ന് ഗവര്‍ണറെ...
17 Oct 2022 9:51 AM GMTഇ ഡിയുടെ സമന്‍സ് സ്റ്റേ ചെയ്ത നടപടി...
10 Oct 2022 11:20 AM GMT