Sub Lead

തോക്കുകളേന്തി ബിജെപി എംഎല്‍എയുടെ നൃത്തം; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

രണ്ടു കൈകളിലും വായിലുമായി മൂന്ന് കൈത്തോക്കുകളുമേന്തിയുള്ള ദൃശ്യമാണ് ആദ്യം കാണുന്നത്. ഈ സമയം പിന്നില്‍ നില്‍ക്കുന്ന അനുയായിയുടെ കൈയില്‍ എകെ 47 മാതൃകയിലുള്ള ഒരു വലിയ തോക്കും കാണുന്നുണ്ട്.

തോക്കുകളേന്തി ബിജെപി എംഎല്‍എയുടെ നൃത്തം; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
X

ന്യൂഡല്‍ഹി: ഇരുകൈകളിലും തോക്കുകളേന്തി ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവയ്ക്കുന്ന ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എയുടെ വീഡിയോദൃശ്യങ്ങള്‍ പുറത്ത്. മോശം പെരുമാറ്റത്തിനു ബിജെപി സസ്‌പെന്റ് ചെയ്ത പ്രണവ് സിങ് ചാംപ്യനാണ് അനുയായികള്‍ക്കൊപ്പം തോക്കുകളുമേന്തി നൃത്തം ചെയ്യുന്നത്. കാലിലെ ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടില്‍ കഴിയുന്നതിനിടെയാണ് തോക്കുകളേന്തി നൃത്തം ചെയ്തുള്ള ആഘോഷമെന്നാണു റിപോര്‍ട്ട്. രണ്ടു കൈകളിലും വായിലുമായി മൂന്ന് കൈത്തോക്കുകളുമേന്തിയുള്ള ദൃശ്യമാണ് ആദ്യം കാണുന്നത്. ഈ സമയം പിന്നില്‍ നില്‍ക്കുന്ന അനുയായിയുടെ കൈയില്‍ എകെ 47 മാതൃകയിലുള്ള ഒരു വലിയ തോക്കും കാണുന്നുണ്ട്. പിന്നീട് നാലു തോക്കുകളുമേന്തി പ്രണവ് സിങ് ചാംപ്യന്‍ നൃത്തം ചെയ്യുന്നതും കാണാം. ഇതേരീതിയില്‍ തോക്കുകളേന്തിയുള്ള ബോളിവുഡ് ചിത്രത്തിലെ ഗാനങ്ങളെ അനുകരിച്ചാണ് പ്രണവ് സിങ് ചാംപ്യന്‍ നൃത്തം ചെയ്യുന്നത്. 'തമന്‍ചേ പേ ഡിസ്‌കോ' എന്ന ഗാനത്തിനൊപ്പം അശ്ലീല ഭാഷാപ്രയോഗവും നടത്തിയാണ് ചുവടുവയ്ക്കുന്നത്. ഇതിനിടെ, ഉത്തരാഖണ്ഡില്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഇത്തരത്തില്‍ ചെയ്യാന്‍ സാധിക്കുകയെന്ന് അനുയായികളിലൊരാള്‍ പ്രണവ് സിങ് ചാംപ്യന്‍ ചോദിക്കുന്നുണ്ട്. അപ്പോള്‍, ഉത്തരാഖണ്ഡിലെന്നല്ല, ഇന്ത്യയില്‍ തന്നെ ആര്‍ക്കും ചെയ്യാനാവില്ലെന്നാണു അദ്ദേഹം മറുപടിയും നല്‍കുന്നുണ്ട്.

പ്രണവ് സിങ് ചാംപ്യന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പം(ഫയല്‍ ചിത്രം)


നേരത്തേ, അച്ചടക്കലംഘനത്തിനും മോശം പെരുമാറ്റത്തിനും പ്രണവ് സിങ് ചാംപ്യനെ ബിജെപി മൂന്നു മാസത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നുവെന്നും വീഡിയോയുടെ പശ്ചാത്തലത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും ബിജെപി സംസ്ഥാന ഘടകം അറിയിച്ചു.മാസങ്ങള്‍ക്കു മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകനെതിരേ പ്രണവ് സിങ് ചാംപ്യന്‍ വധഭീഷണി മുഴക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ ഡല്‍ഹിയിലെ ചാണക്യപുരി പോലിസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. സംഭവത്തില്‍ പ്രണവ് സിങ് ചാംപ്യനെ ജൂണ്‍ 22നു മൂന്നുമാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു ഉത്തരാഖണ്ഡ് ബിജെപി നേതാവ് നരേശ് ബന്‍സ്വാള്‍ സസ്‌പെന്റ് ചെയ്തിരുന്നു.വീഡിയോ ദൃശ്യങ്ങള്‍ കണ്ടെന്നും അന്വേഷിച്ച് ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയെന്നും ബിജെപി ദേശീയ മാധ്യമവിഭാഗം ഇന്‍ചാര്‍ജ് അനില്‍ ബലൂനി പറഞ്ഞു.








Next Story

RELATED STORIES

Share it