Sub Lead

ഉത്തര്‍പ്രദേശ് 2024 കേന്ദ്ര തിരഞ്ഞടുപ്പിലേക്കുള്ള വാതില്‍ തുറക്കും: അമിത് ഷാ

അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വാരാണസിയിലെത്തിയതായിരുന്നു അമിത് ഷാ

ഉത്തര്‍പ്രദേശ് 2024 കേന്ദ്ര തിരഞ്ഞടുപ്പിലേക്കുള്ള വാതില്‍ തുറക്കും: അമിത് ഷാ
X

ലക്‌നൗ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലുണ്ടാകുന്ന വിജയം 2024ലെ പൊതുതിരഞ്ഞെടുപ്പിലേക്കുള്ള വാതില്‍ തുറക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ ബിജെപി പ്രവര്‍ത്തകനും മൂന്ന് വീതം കുടുംബങ്ങളുടെ വോട്ടുകള്‍ ഉറപ്പുവരുത്തണമെന്നും അമിത് ഷാ പറഞ്ഞു. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വാരാണസിയിലെത്തിയതായിരുന്നു അമിത് ഷാ.വാരാണസിയില്‍ ബിജെപി നേതാക്കളുമായും പ്രവര്‍ത്തകരുമായും ചര്‍ച്ചകള്‍ നടത്തിയ അമിത് ഷാ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പൊതുപരിപാടിയില്‍ പങ്കെടുത്തു.

ഓരോ ആളുകളും ബിജെപിക്കു വോട്ടുചെയ്യുന്നതിനായി 60 പേരെയെങ്കിലും പ്രേരിപ്പിക്കണം. കുറഞ്ഞത് 20 വോട്ടുകളെങ്കിലും ലക്ഷ്യമിടണം. ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ല. രാജ്യത്തെ ഉയരങ്ങളിലേക്കെത്തിക്കാനുള്ള തിരഞ്ഞെടുപ്പാണ്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കണം. സൗജന്യ ഗ്യാസ് സിലിണ്ടര്‍, കര്‍ഷകര്‍ക്കായുള്ള പ്രധാനമന്ത്രിയുടെ പദ്ധതികള്‍ എന്നിവ ജനങ്ങളിലെത്തണം. കോണ്‍ഗ്രസിനു ലഭിച്ച അത്രയും വര്‍ഷം ബിജെപിക്കു ഭരണം ലഭിച്ചാല്‍ രാജ്യം വന്‍ സാമ്പത്തിക ശക്തിയായി മാറും. യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മാഫിയ, ഗുണ്ടാ രാജിനെ നിയന്ത്രിച്ചതായും അമിത് ഷാ അവകാശപ്പെട്ടു. അതേസമയം പഞ്ചാബിലും ഹരിയാനയിലും നടക്കുന്ന കര്‍ഷക സമരത്തെക്കുറിച്ച് അമിത് ഷാ പരാമര്‍ശങ്ങളൊന്നും നടത്തിയില്ല. യുപിയില്‍ കര്‍ഷക്കര്‍ക്കു നേരെ വെടിയുതിര്‍ത്തതും. ദലിതുകള്‍ക്ക് നേരെ പീഡനങ്ങളും മാനഭംങ്ങളുംപതിവായതും അമിതാഷായുടെ വിഷയമായില്ല. നിയമവാഴ്ച പാടെ തകര്‍ന്ന അവസ്ഥയിലാണ് യുപി എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം മുസ് ലിം യുവാവ് പോലിസ് കസ്റ്റഡില്‍ മരിച്ചത്. ഇക്കാര്യമൊന്നും അമിത് ഷാ ചര്‍ച്ച ചെയ്തില്ല.

Next Story

RELATED STORIES

Share it