Sub Lead

മഹാരാഷ്ട്രയിലെ ഫാക്ടറിയിൽ ഞെട്ടിക്കുന്ന കാഴ്ചകൾ; മെത്ത നിര്‍മിക്കാന്‍ പഞ്ഞിക്ക് പകരം മാസ്‌ക്

കൊവിഡ് ആരംഭിച്ച ശേഷം കഴിഞ്ഞ വര്‍ഷം ജൂണിനും സെപ്തംബറിനും ഇടയില്‍ മാസ്‌കും കൈയുറകളും ഉള്‍പ്പെടെ 18000 ടണ്‍ ജൈവമാലിന്യങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.

മഹാരാഷ്ട്രയിലെ ഫാക്ടറിയിൽ ഞെട്ടിക്കുന്ന കാഴ്ചകൾ; മെത്ത നിര്‍മിക്കാന്‍ പഞ്ഞിക്ക് പകരം മാസ്‌ക്
X

മുംബൈ: മെത്ത നിര്‍മാണത്തിന് പഞ്ഞിക്ക് പകരം ഉപയോഗിച്ചത് വലിച്ചെറിഞ്ഞ മാസ്‌കുകള്‍. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ നിന്നാണ് ഈ വാ‌ർത്ത പുറത്ത് വരുന്നത്. ജലഗോണ്‍ ജില്ലയിലെ ഒരു മെത്ത നിര്‍മാണശാലയിലാണ് സംഭവം.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയില്‍ പഞ്ഞിക്കൊപ്പം മാസ്‌ക് നിറച്ച നിലയില്‍ നിരവധി മെത്തകള്‍ ഇവിടെ നിന്നും പിടിച്ചെടുത്തു. ഫാക്ടറി ഉടമ അജ്മദ് അഹമ്മദ് മണ്‍സൂരിക്കെതിരേ പോലിസ് കേസെടുത്തു. ആശുപത്രികളിൽ ഉൾപ്പെടെ നിന്നാണ് ഇത്തരത്തിൽ ഉപയോഗിച്ച മാസ്കുകൾ ഫാക്ടറിയിൽ എത്തിച്ചതെന്നാണ് പോലിസ് സംശയിക്കുന്നത്.

കൊവിഡ് ആരംഭിച്ച ശേഷം കഴിഞ്ഞ വര്‍ഷം ജൂണിനും സെപ്തംബറിനും ഇടയില്‍ മാസ്‌കും കൈയുറകളും ഉള്‍പ്പെടെ 18000 ടണ്‍ ജൈവമാലിന്യങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഈ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ്. ഓരോ ദിവസവും റിപോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോള്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണ്. ലോകത്ത് രോഗബാധിതരാകുന്ന ആറു പേരില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്ന നിലയിലാണ് രാജ്യത്തെ കൊവിഡ് വ്യാപന നിരക്ക്.

Next Story

RELATED STORIES

Share it