Kerala

വയനാട് തുരങ്കപാത നിര്‍മാണം: പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീല്‍ തള്ളി സുപ്രിം കോടതി

വയനാട് തുരങ്കപാത നിര്‍മാണം: പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീല്‍ തള്ളി സുപ്രിം കോടതി
X

കല്‍പറ്റ: വയനാട് തുരങ്ക പാത നിര്‍മാണത്തിനുള്ള പരിസ്ഥിതി അനുമതി ശരിവച്ച ഹൈക്കോടതി വിധിയില്‍ ഇടപെടാതെ സുപ്രിം കോടതി. അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ അപ്പീല്‍ സുപ്രിം കോടതി തള്ളി. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് ഹൈക്കോടതി അനുമതി നല്‍കിയതെന്നും വിധിയില്‍ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തുരങ്കപാത പ്രദേശത്തിന്റെ ജീവനാഡിയാകും. ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണിത്. 400 പേര്‍ മരിച്ച ഉരുള്‍പൊട്ടലില്‍ മേഖലയിലാണ് തുരങ്കം നിര്‍മിക്കുന്നത് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. തുരങ്കപാത പലയിടത്തും നിര്‍മ്മിക്കുന്നുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി പറഞ്ഞു. വ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ ഹരജിക്കാര്‍ക്ക് ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി പറഞ്ഞു.



Next Story

RELATED STORIES

Share it