Sub Lead

പാല്, തൈര് മാത്രമല്ല; ജനങ്ങള്‍ ചാണക ഗോമൂത്ര ഉല്‍പന്നങ്ങളും ഉപയോഗിക്കണമെന്ന് ബിജെപി മന്ത്രി

പാല്, തൈര് മാത്രമല്ല; ജനങ്ങള്‍ ചാണക ഗോമൂത്ര ഉല്‍പന്നങ്ങളും ഉപയോഗിക്കണമെന്ന് ബിജെപി മന്ത്രി
X

ബംഗളുരു: പശു സംരക്ഷണത്തിന്റെ ഭാഗമായി ഗോമൂത്രവും ചാണകവും ഉപയോഗിച്ച നിര്‍മിച്ച ഉല്‍പന്നങ്ങള്‍ ഉപയോഗിക്കണമെന്ന് കര്‍ണാടക മന്ത്രി പ്രഭു ചൗഹാന്‍. ഇവ ഉപയോഗിക്കുന്നതിലുടെ ഗോപരിപാലനത്തിനു സഹായകമാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പശുവില്‍നിന്നും പാല്, തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവ മാത്രമല്ല, ഗോമൂത്രത്തില്‍നിന്നും ചാണകത്തില്‍നിന്നും സോപ്പ്, പഞ്ചഗവ്യ മരുന്നുകള്‍, കീടനാശിനികള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ നിര്‍മിച്ച് ഉപയോഗിക്കാവുന്നതാണെന്നും മന്ത്രി പറയുന്നു. ഗോമൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നിവ ചേര്‍ത്ത പഞ്ചഗവ്യം സ്ഥിരമായി ഉപയോഗിക്കുന്നതു ശരീരത്തിലെ വിഷാംശം കളയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

സംസ്ഥാനത്തു ഗോവധ നിരോധനകന്നുകാലി സംരക്ഷണ നിയമം ഓര്‍ഡിനന്‍സിലൂടെ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണു വകുപ്പ് മന്ത്രി വിചിത്രമായ ആവശ്യവുമായി രംഗത്തുവരുന്നത്. മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷ ംവരെ തടവു ശിക്ഷയും 10 ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാവുന്ന തരത്തിലാണു നിയമനിര്‍മാണം. ഗോമൂത്രം, ചാണകത്തിരികള്‍, നെയ്യ്, പഞ്ചഗവ്യ മരുന്നുകള്‍, ചാണകസോപ്പ്, ഷാമ്പൂ എന്നിവ വിപണിയില്‍ ലഭ്യമാണെന്നും ഇവ ജനങ്ങള്‍ ഉപയോഗിക്കണമെന്നുമാണു മന്ത്രിയുടെ ആവശ്യം.




Next Story

RELATED STORIES

Share it