Sub Lead

ദീര്‍ഘദൂര അത്യാധുനിക റോക്കറ്റ് സംവിധാനങ്ങള്‍ യുക്രെയ്‌ന് നല്‍കുമെന്ന് യുഎസ്

റഷ്യയ്ക്കുള്ളില്‍ മിസൈലുകള്‍ ആക്രമണം നടത്തില്ലെന്ന് ഉക്രെയ്ന്‍ ഉറപ്പുനല്‍കിയതിന് ശേഷം 80 കിലോമീറ്റര്‍ (50 മൈല്‍) വരെ ദൂരെയുള്ള ലക്ഷ്യങ്ങള്‍ കൃത്യമായി ആക്രമിക്കാന്‍ കഴിയുന്ന ഉയര്‍ന്ന മൊബൈലിറ്റി പീരങ്കി റോക്കറ്റ് സംവിധാനങ്ങള്‍ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഉക്രെയ്‌ന് നല്‍കുന്നുണ്ടെന്നും മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദീര്‍ഘദൂര അത്യാധുനിക റോക്കറ്റ് സംവിധാനങ്ങള്‍ യുക്രെയ്‌ന് നല്‍കുമെന്ന് യുഎസ്
X

വാഷിങ്ടണ്‍: ഇന്ന് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന 700 മില്യണ്‍ ഡോളറിന്റെ ആയുധ പാക്കേജിന്റെ ഭാഗമായി ദീര്‍ഘദൂര റഷ്യന്‍ ലക്ഷ്യങ്ങളില്‍ കൃത്യതയോടെ പ്രഹരിക്കാന്‍ കഴിയുന്ന നൂതന റോക്കറ്റ് സംവിധാനങ്ങള്‍ യുക്രെയ്‌നിന് നല്‍കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സമ്മതിച്ചു.

റഷ്യയ്ക്കുള്ളില്‍ മിസൈലുകള്‍ ആക്രമണം നടത്തില്ലെന്ന് ഉക്രെയ്ന്‍ ഉറപ്പുനല്‍കിയതിന് ശേഷം 80 കിലോമീറ്റര്‍ (50 മൈല്‍) വരെ ദൂരെയുള്ള ലക്ഷ്യങ്ങള്‍ കൃത്യമായി ആക്രമിക്കാന്‍ കഴിയുന്ന ഉയര്‍ന്ന മൊബൈലിറ്റി പീരങ്കി റോക്കറ്റ് സംവിധാനങ്ങള്‍ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഉക്രെയ്‌ന് നല്‍കുന്നുണ്ടെന്നും മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം നയതന്ത്രത്തിലൂടെ അവസാനിക്കുമെന്നും എന്നാല്‍ ചര്‍ച്ചകളില്‍ മേല്‍കൈ ഉണ്ടാവുന്നതിന് യുക്രെയ്‌നിന് അമേരിക്ക കാര്യമായ ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കണമെന്നും ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തില്‍ പ്രസിഡന്റ് ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

'അതിനാലാണ് യുക്രെയ്ന്‍ യുദ്ധഭൂമിയിലെ പ്രധാന ലക്ഷ്യങ്ങള്‍ കൂടുതല്‍ കൃത്യമായി ആക്രമിക്കാന്‍ അവരെ പ്രാപ്തരാക്കുന്ന കൂടുതല്‍ നൂതന റോക്കറ്റ് സംവിധാനങ്ങളും യുദ്ധോപകരണങ്ങളും തങ്ങള്‍ യുക്രെയ്‌ന് നല്‍കാന്‍ തീരുമാനിച്ചതെന്നും ബൈഡന്‍ എഴുതി.

വെടിമരുന്ന്, കൗണ്ടര്‍ ഫയര്‍ റഡാറുകള്‍, നിരവധി എയര്‍ സര്‍വൈലന്‍സ് റഡാറുകള്‍, അധിക ജാവലിന്‍ ആന്റി ടാങ്ക് മിസൈലുകള്‍, കവചിത വിരുദ്ധ ആയുധങ്ങള്‍ എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it