Sub Lead

യുഎഇക്ക് സുരക്ഷയൊരുക്കാന്‍ യുഎസ് പട്ടാളമെത്തുന്നു

അബുദാബി കിരീടാവകാശി അബു ബിന്‍ സായിദ് അല്‍ നഹ്യാന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും ടെലഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

യുഎഇക്ക് സുരക്ഷയൊരുക്കാന്‍ യുഎസ് പട്ടാളമെത്തുന്നു
X

അബുദബി: യെമനിലെ ഹൂതി വിമതര്‍ അടുത്തിടെ നടത്തിയ മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് (യുഎഇ) ഗൈഡഡ്മിസൈല്‍ പ്രതിരോധ സംവിധാനവും അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും അമേരിക്ക അയയ്ക്കുമെന്ന് വാഷിങ്ടണിലെ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുഎഇ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹായ അഭ്യര്‍ഥന പരിഗണിച്ചാണ് അമേരിക്ക സൈന്യത്തെ അയക്കുന്നത്.

അബുദാബി കിരീടാവകാശി അബു ബിന്‍ സായിദ് അല്‍ നഹ്യാന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും ടെലഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

ഇതോടൊപ്പം യുദ്ധ വിമാനങ്ങളും യുദ്ധ കപ്പലുകളും യുഎഇയിലേക്ക് എത്തും. അടുത്തിടെ യുഎഇക്ക് നേരെ യെമനിലെ ഹൂഥികള്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. രണ്ടാഴ്ചക്കിടെ മൂന്ന് ആക്രമണങ്ങളാണ് യുഎഇക്ക് നേരെ യെമനിലെ ഹൂഥി വിമതര്‍ നടത്തിയത്. യമനില്‍ യുഎഇ സൈന്യം നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഹൂഥികളുടെ മിസൈല്‍ ആക്രമണം. ആദ്യ ആക്രമണത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഓരോ ആഴ്ചയിലും ആക്രമണം നടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് അബുദബി കിരീടവകാശിയും യുഎസ് പ്രതിരോധ സെക്രട്ടറിയും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തിയതും അമേരിക്ക സഹായം ഉറപ്പ് നല്‍കിയതും.

അമേരിക്കന്‍ യുദ്ധ കപ്പലായ യുഎസ്എസ് കോള്‍ യുഎഇ നാവിക സേനയുടെ ഭാഗമായി ഇനി പ്രവര്‍ത്തിക്കും. അഞ്ചാം തലമുറയില്‍പ്പെട്ട യുദ്ധ വിമാനങ്ങളും യുഎഇയില്‍ വിന്യസിക്കും. ഏത് സമയവും ആക്രമണത്തിന് തയ്യാറായി നില്‍ക്കാനാണ് യുഎസ് നാവിക സേനയ്ക്ക് നല്‍കിയിക്കുന്ന നിര്‍ദേശം. ഒരു പക്ഷേ, ഹൂഥികള്‍ക്കെതിരേ വലിയ തോതിലുള്ള ആക്രമണത്തിനും സാധ്യതയുണ്ട്.

ഹൂഥികളുടെ നീക്കങ്ങള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അമേരിക്കന്‍ ചാരന്മാര്‍ യെമനില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇക്ക് നേരെ ആക്രമണ സാധ്യതയുണ്ടോ എന്ന് രഹസ്യവിവരം ശേഖരിക്കാനാണ് ചാരന്മാരെ നിയോഗിച്ചിരിക്കുന്നതത്രെ. ഏഴ് വര്‍ഷമായി തുടരുന്ന യമന്‍ യുദ്ധം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.2015ലാണ് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനില്‍ ഇടപെട്ടത്.


.

Next Story

RELATED STORIES

Share it