Sub Lead

കൊവിഡ് തീവ്ര വ്യാപനം: ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയിലും പ്രവേശനവിലക്ക്

കൊവിഡ് തീവ്ര വ്യാപനം: ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയിലും പ്രവേശനവിലക്ക്
X

വാഷിങ്ടണ്‍: രാജ്യത്ത് കൊവിഡ് -19 തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്കയിലും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. മെയ് നാലു മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. ഇന്ത്യയിലെ കൊവിഡ് കേസുകള്‍ കൂടുന്നതും കൊറോണ വൈറസിന്റെ ഒന്നിലധികം വകഭേദങ്ങള്‍ രാജ്യത്ത് കണ്ടെത്തിയതുമാണ് പ്രവേശന വിലക്കിനു കാരണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ ഉപദേശപ്രകാരമാണ് നടപടി.

അതേസമയം, അമേരിക്കന്‍ പൗരന്‍മാര്‍ക്കും യുഎസിലെ സ്ഥിരതാമസക്കാര്‍ക്കും വിലക്ക് ബാധകമല്ല. ആരോഗ്യപ്രവര്‍ത്തകരെയും വിലക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് സഹായം നല്‍കുന്നതിന് തടസ്സമില്ലെന്നും യുഎസ് വ്യക്തമാക്കി. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും ആരെങ്കിലും രാജ്യത്ത് ഉണ്ടെങ്കില്‍ തിരികെ വരണമെന്നും അമേരിക്ക നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യയ്ക്കു പുറമെ ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, അയര്‍ലന്‍ഡ്, ചൈന, ഇറാന്‍ തുടങ്ങി കൊവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുള്ള മറ്റു ചില രാജ്യങ്ങള്‍ക്കും യുഎസ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

US To Restrict Travel From India From May 4 Amid Covid Crisis

Next Story

RELATED STORIES

Share it