Sub Lead

ടിക്‌ടോക് നിരോധനം യുഎസ് സുപ്രിംകോടതി ശരിവെച്ചു

ടിക്‌ടോക് നിരോധനം യുഎസ് സുപ്രിംകോടതി ശരിവെച്ചു
X

വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോകിന് യുഎസ് ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധനം സുപ്രിംകോടതി ശരിവെച്ചു. അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന യുഎസ് ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെ ലംഘനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനമെന്ന കമ്പനിയുടെ വാദം തള്ളിയാണ് ഉത്തരവ്. യുഎസുമായി ശത്രുതാപരമായ ബന്ധമുള്ള ചൈനയുമായി ടിക്‌ടോക് കമ്പനിക്കുള്ള ബന്ധത്തില്‍ യുഎസ് സെനറ്റിനുള്ള ആശങ്ക സ്വാഭാവികമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ചൈനീസ് സര്‍ക്കാരുമായി യാതൊരുബന്ധവുമില്ലെന്ന ടിക്‌ടോകിന്റെയും മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സിന്റെയും വാദങ്ങളും കോടതി തള്ളി. ടിക്‌ടോകിന്റെ യുഎസിലെ ബിസിനസ് ഞായറാഴ്ച്ചക്കകം യുഎസ് കമ്പനികള്‍ക്ക് വില്‍ക്കാമെന്നും ഒമ്പതംഗ ബെഞ്ച് വിധിയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it