Sub Lead

'ഹൗഡി മോദി'യില്‍ ട്രംപ് പങ്കെടുക്കും; ചരിത്രപരമെന്ന് ഇന്ത്യന്‍ അംബാസഡര്‍

വൈറ്റ് ഹൗസാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സപ്തംബര്‍ 22നാണ് മോദി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്.

ഹൗഡി മോദിയില്‍ ട്രംപ് പങ്കെടുക്കും; ചരിത്രപരമെന്ന് ഇന്ത്യന്‍ അംബാസഡര്‍
X

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നതിനായി ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്ന പരിപാടിയായ 'ഹൗഡി മോദി'യില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പങ്കെടുക്കും. വൈറ്റ് ഹൗസാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സപ്തംബര്‍ 22നാണ് മോദി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്. ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 50,000 പേരാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദിപങ്കിടാനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനം ചരിത്രപരമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിന്‍ഗ്ല പ്രതികരിച്ചു.

ഇരുനേതാക്കളും തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ തെളിവാണിത്. ഈ വര്‍ഷത്തെ ഇരുനേതാക്കളുടെയും മൂന്നാമത്തെ ഒത്തുചേരലാണിത്. ആഗസ്ത് 26 നാണ് ഫ്രാന്‍സില്‍ നടന്ന ജി 7 ഉച്ചകോടിയിലാണ് പ്രധാനമന്ത്രി മോദിയും ട്രംപും അവസാനമായി കണ്ടുമുട്ടിയത്. അമേരിക്കയിലെയും ഇന്ത്യയിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ജനാധിപത്യരാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഊട്ടിയുറപ്പിക്കാനും ഊര്‍ജവും വ്യാപാരബന്ധവും കൂടുതല്‍ ആഴത്തിലാക്കാനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്യാനുള്ള മികച്ച ഒരു അവസരമാണ് ഈ സമ്മേളനമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it