സാഹിത്യ നൊബേല്‍ പുരസ്‌കാര ജേതാവ് ലൂയിസ് ഗ്ലിക്ക് അന്തരിച്ചു
BY BSR14 Oct 2023 6:30 AM GMT
X
BSR14 Oct 2023 6:30 AM GMT
വാഷിങ്ടണ്‍: സാഹിത്യ നൊബേല്‍ പുരസ്‌കാര ജേതാവായിരുന്ന അമേരിക്കന്‍ എഴുത്തുകാരി ലൂയിസ് ഗ്ലിക്ക്(80) അന്തരിച്ചു. ഏറെക്കാലമായി കാന്‍സര്‍ രോഗബാധിതയായിരുന്ന ഇവര്‍ വെള്ളിയാഴ്ച കാംബ്രിജിലെ വസതിയിലാണ് മരണപ്പെട്ടത്. 2020ലാണ് ലൂയിസ് ഗ്ലിക്കിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. 'ദി വൈല്‍ഡ് ഐറിസ്'എന്ന കൃതിക്ക് പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചിരുന്നു. 1943ല്‍ ന്യൂയോര്‍ക്കിലാണ് ജനനം. ഫസ്റ്റ്‌ബോണ്‍, ദ ട്രയംഫ് ഓഫ് അക്കിലസ്, അറാറത്ത് തുടങ്ങി 16 കവിതാസമാഹരങ്ങള്‍, കവിതകളെക്കുറിച്ചുള്ള രണ്ട് ലേഖനസമാഹാരങ്ങള്‍ എന്നിവ രചിച്ചിട്ടുണ്ട്.
Next Story