Sub Lead

ഗസയിലെ ഒറ്റുകാര്‍ക്കെതിരായ നടപടി നിര്‍ത്തണമെന്ന് യുഎസ് സൈന്യം

ഗസയിലെ ഒറ്റുകാര്‍ക്കെതിരായ നടപടി നിര്‍ത്തണമെന്ന് യുഎസ് സൈന്യം
X

ദോഹ: ഗസയിലെ ഒറ്റുകാര്‍ക്കെതിരായ നടപടികള്‍ ഹമാസ് നിര്‍ത്തണമെന്ന് യുഎസ് സൈന്യം. ആയുധം താഴെ വയ്ക്കാന്‍ എത്രയും വേഗം ഹമാസ് തയ്യാറാവണമെന്നും യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ബ്രാഡ് കൂപ്പര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ''യുഎസ് പ്രസിഡന്റിന്റെ ഗസ പദ്ധതിയില്‍ ഹമാസ് ഉറച്ചുനില്‍ക്കണം. ഞങ്ങളുടെ ആശങ്കകള്‍ മധ്യസ്ഥരുമായി പങ്കുവച്ചിട്ടുണ്ട്. ''- ബ്രാഡ് കൂപ്പര്‍ വിശദീകരിച്ചു. ഗസയില്‍ ഹമാസ് ചില ഗ്യാങുകളെ നേരിട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ ഇസ്രായേലിലേക്ക് 200 സൈനികരെ അയക്കുമെന്ന് സെന്‍ട്രല്‍ കമാന്‍ഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അവരെ ഗസയില്‍ വിന്യസിക്കില്ല.

Next Story

RELATED STORIES

Share it