Sub Lead

യുഎസ്-ഇറാന്‍ സംഘര്‍ഷം: ആഭ്യന്തര സുരക്ഷ ശക്തമാക്കി കുവൈത്ത്

കര, വ്യോമ അതിര്‍ത്തികളിലും കടലിലും കുവൈത്ത് നിരീക്ഷണം ശക്തമാക്കി. അടിയന്തിര സാഹചര്യം നേരിടാന്‍ തയാറായിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.

യുഎസ്-ഇറാന്‍ സംഘര്‍ഷം: ആഭ്യന്തര സുരക്ഷ ശക്തമാക്കി കുവൈത്ത്
X

കുവൈത്ത് സിറ്റി: ഇറാന്‍ യുഎസ് തര്‍ക്കം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ ആഭ്യന്തര സുരക്ഷ ശക്തമാക്കി കുവൈത്ത്. ഇറാന്‍ റവലൂഷനറി ഗാര്‍ഡ് മേധാവി ഖാസിം സുലൈമാനിയെ ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തില്‍വച്ച് ഡ്രോണ്‍ ആക്രമണത്തിലൂടെ യുഎസ് കൊലപ്പെടുത്തുകയും യുഎസ് ലക്ഷ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തതതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

കര, വ്യോമ അതിര്‍ത്തികളിലും കടലിലും കുവൈത്ത് നിരീക്ഷണം ശക്തമാക്കി. അടിയന്തിര സാഹചര്യം നേരിടാന്‍ തയാറായിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. നിലവില്‍ ശാന്തമായ കുവൈത്തിലെ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്.

പൊതുവായ കരുതലിന്റെ ഭാഗമായാണ് വിവിധ തലങ്ങളില്‍ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു. ഇറാഖ് അതിര്‍ത്തിയില്‍ സൈന്യം ജാഗ്രതയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇറാഖിലുള്ള കുവൈത്ത് പൗരന്മാരോട് ആള്‍ക്കൂട്ടത്തില്‍നിന്നും പൊതുനിരത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കുവൈത്തില്‍ 3000 യുഎസ് സൈനികര്‍ എത്തി. 700 സൈനികര്‍ ഈയാഴ്ച ആദ്യം വന്നതിനു പുറമെയാണിത്. ഇറാനുമായുള്ള സംഘര്‍ഷം കനക്കുന്നതിനിടെയാണ് നടപടി.

Next Story

RELATED STORIES

Share it