- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം
2016 നെ അപേക്ഷിച്ചു ഇരട്ടിയിലധികം പേരാണ് നേരത്തെ വോട്ട് രേഖപ്പെടുത്തിയത്. അത് കൊണ്ട് തന്നെ പോളിങ്ങ് ശതമാനം മുന്‍പത്തേക്കാള്‍ ഉയരും. 2016 ല്‍ 13 കോടിയിലധികം പേരാണ് വോട്ട് ചെയ്തത്.

ന്യൂയോര്‍ക്ക്: ലോകം കാത്തിരിക്കുന്ന അമേരിക്കയുടെ ജനവിധി അറിയാന്‍ ഇന്നി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നാളെ രാവിലെയോടെ അമ്പത് സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയാകും. പ്രസിഡന്റ് പദവിയിക്കായി രണ്ടാം തവണയും മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനും തമ്മിലാണ് കടുത്ത പോരാട്ടം. അഭിപ്രായ സര്‍വേകളില്‍ ബൈഡന് മുന്‍തൂക്കമുണ്ടെങ്കിലും ഇലക്ടറല്‍ വോട്ടാണ് പ്രസിഡന്റിനെ തീരുമാനിക്കുക. 538 ഇലക്ടറല്‍ വോട്ടുകളില്‍ 270 എണ്ണമാണ് വിജയിക്കാനായി വേണ്ടത്.
നിരവധി പേര്‍ നേരത്തെ തന്നെ പോസ്റ്റല്‍ ബാലറ്റ് മുഖേനയും മറ്റും വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അന്തിമ ഫലം പുറത്തുവരുന്നത് വൈകാന്‍ ഇടയുണ്ടെങ്കിലും ഇന്ത്യന്‍ സമയം ബുധനാഴ്ച്ച രാവിലെയോടെ ആദ്യ സൂചനകള്‍ പുറത്തു വന്നേക്കും. ആകെയുള്ള 24 കോടി വോട്ടര്‍മാരില്‍ പത്തു കോടി പേര്‍ തപാലില്‍ വോട്ടു ചെയ്തു കഴിഞ്ഞു. ഇന്ന് കുറഞ്ഞത് ആറ് കോടിയാളുകള്‍ എങ്കിലും വോട്ടു ചെയ്യുമെന്നാണ് പ്രവചനങ്ങള്‍. അങ്ങനെയെങ്കില്‍ അമേരിക്കയുടെ നൂറു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാകും അത്. 2016 നെ അപേക്ഷിച്ചു ഇരട്ടിയിലധികം പേരാണ് നേരത്തെ വോട്ട് രേഖപ്പെടുത്തിയത്. അത് കൊണ്ട് തന്നെ പോളിങ്ങ് ശതമാനം മുന്‍പത്തേക്കാള്‍ ഉയരും. 2016 ല്‍ 13 കോടിയിലധികം പേരാണ് വോട്ട് ചെയ്തത്.
പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ഫ്‌ലോറിഡയില്‍ നേരിയ മുന്‍തൂക്കം നേടിയതായി റോയിട്ടേഴ്സ് - ഇപ്സോസ് ദേശീയ സര്‍വേ പുറത്തു വിട്ടിരുന്നു. എന്നാല്‍ നോര്‍ത്ത് കരോലീനയിലും അരിസോണയിലും ഫ്‌ലോറിഡ, പെന്‍സില്‍വാനിയ , ഒഹായോ, മിഷിഗണ്‍ , അരിസോണ, വിസ്‌കോണ്‍സില്‍ എന്നിവടങ്ങളില്‍ കടുത്ത മത്സരമാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് ഇതുവരെ വന്ന അഭിപ്രായ സര്‍വേകളിലെ ബൈഡനാണ് മുന്നിലെന്ന പ്രവചനം റിപ്പബ്ലിക്കന്‍ പക്ഷം കാര്യമാക്കുന്നില്ല. 1824, 1876, 1888, 2000, 2016 എന്നീ വര്‍ഷങ്ങളിലെല്ലാം അട്ടിമറി വിജയങ്ങള്‍ സാക്ഷ്യംവഹിച്ചവയാണ്. അതുകൊണ്ടുതന്നെ ഓരോ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പും അവസാന നിമിഷം വരെയും ഉദ്യോഗജനകമാണ്. താരതമ്യേന വലിയ ജനസംഖ്യയുള്ള ചില സംസ്ഥാനങ്ങളാണ് പലപ്പോഴും തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുന്നത്.
അതേസമയം തിരഞ്ഞെടുപ്പ് രാത്രിയില്‍ നാടകീയമായ സംഭവവികാസങ്ങള്‍ ഉണ്ടാവാമെന്ന സൂചനകളെ തുടര്‍ന്ന് അമേരിക്കയിലെങ്ങും കനത്ത സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ്
RELATED STORIES
വെസ്റ്റ്ഇന്‍ഡീസ് വെടിക്കെട്ട് താരം ആന്ദ്ര റസ്സല്‍ അന്താരാഷ്ട്ര...
17 July 2025 6:22 AM GMT30 വര്‍ഷം മുമ്പ് ജോലിക്ക് കയറുമ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്...
17 July 2025 6:15 AM GMTഇറാഖിലെ എണ്ണക്കിണറുകള്‍ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം(വീഡിയോ)
17 July 2025 6:02 AM GMTപത്തനംതിട്ട അനാഥാലയത്തിലെ പീഡനം ?; നടത്തിപ്പുകാരിയുടെ മകന് പ്രതി
17 July 2025 5:47 AM GMTക്രിക്കറ്റ് മല്‍സരത്തിന് പോയ മുസ്ലിം യുവാവിനെ തല്ലിക്കൊന്ന...
17 July 2025 5:20 AM GMTവാഹനാപകടങ്ങള്‍: തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രകാരം യാത്രക്കാരന്...
17 July 2025 4:56 AM GMT