Sub Lead

വാട്ട്‌സാപ്പില്‍ ഇസ്രായേലി കമ്പനി ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കരുത്: യുഎസ് കോടതി

വാട്ട്‌സാപ്പില്‍ ഇസ്രായേലി കമ്പനി ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കരുത്: യുഎസ് കോടതി
X

കാലഫോണിയ: മെറ്റ കമ്പനിയുടെ വാട്ട്‌സാപ്പില്‍ ഇസ്രായേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിന്റെ ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കരുതെന്ന് നോര്‍ത്തേണ്‍ കാലഫോണിയ ഡിസ്ട്രിക്റ്റ് കോടതി ഉത്തരവിട്ടു. നിയമവിരുദ്ധമായി വാട്ട്‌സാപ്പില്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതിന് എന്‍എസ്ഒ ഗ്രൂപ്പ് മെറ്റയ്ക്ക് 35 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജഡ്ജി ഫിലിസ് ജീന്‍ ഹാമില്‍ട്ടന്‍ ഉത്തരവിട്ടു. എന്‍എസ്ഒ ഗ്രൂപ്പിന്റെ പ്രവൃത്തി മെറ്റയ്ക്ക് വലിയ ദോഷം ചെയ്‌തെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. 168 ദശലക്ഷം ഡോളറാണ് മെറ്റ ആവശ്യപ്പെട്ടിരുന്നതെങ്കിലും സൈബര്‍ ചാരവൃത്തിയില്‍ സമാനമായ മുന്‍ കേസുകള്‍ ഇല്ലാത്തതിനാല്‍ നഷ്ടപരിഹാരം 4 ദശലക്ഷം ഡോളറായി ചുരുക്കി. വാട്ട്‌സാപ്പിന്റെ സോഫ്റ്റ്‌വെയര്‍ ഇസ്രായേലി കമ്പനി റിവേഴ്‌സ് എഞ്ചിനീയറിങ് നടത്തിയെന്നും വിചാരണയില്‍ സ്ഥിരീകരിച്ചു.

ഇന്ത്യയടക്കം വിവിധ ലോകരാജ്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചിട്ടുണ്ട്. സര്‍ക്കാരുകള്‍ക്ക് മാത്രമേ സോഫ്റ്റ്‌വെയര്‍ വില്‍ക്കൂ എന്നാണ് എന്‍എസ്ഒ കമ്പനിയുടെ നിലപാട്.

Next Story

RELATED STORIES

Share it