Sub Lead

പൗരത്വ ഭേദഗതി ബില്‍: ഷിറിന്‍ ദാല്‍വി സാഹിത്യ അക്കാദമി അവാര്‍ഡ് തിരികെ നല്‍കും

തന്റെ സമൂഹത്തോടൊപ്പം നില്‍ക്കാനും, മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിനായും 2011ല്‍ ലഭിച്ച അവാര്‍ഡ് തിരികെ നല്‍കാനും തീരുമാനിച്ചതായി അവര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്‍: ഷിറിന്‍ ദാല്‍വി സാഹിത്യ അക്കാദമി അവാര്‍ഡ് തിരികെ നല്‍കും
X

മുംബൈ: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മുതിര്‍ന്ന ഉറുദു പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഷിറിന്‍ ദാല്‍വി തന്റെ സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡ് തിരികെ നല്‍കാന്‍ തീരുമാനിച്ചു. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെയാണ് നടപടി.

പൗരത്വ ഭേദഗതി ബില്‍ ഭിന്നിപ്പുണ്ടാക്കുന്നതും വിവേചനപരവുമാണ്. ഇത് നമ്മുടെ ഭരണഘടനയ്ക്കും മതേതരത്വത്തിനും നേരെയുള്ള ആക്രമണമാണെന്നും അവാര്‍ഡ് തിരികെ നല്‍കാന്‍ തീരുമാനിച്ച് പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു.

തന്റെ സമൂഹത്തോടൊപ്പം നില്‍ക്കാനും, മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിനായും സാഹിത്യ സംഭാവനകള്‍ക്കായി 2011ല്‍ ലഭിച്ച അവാര്‍ഡ് തിരികെ നല്‍കാനും തീരുമാനിച്ചതായി അവര്‍ പറഞ്ഞു.

രാജ്യസഭയില്‍ ബുധനാഴ്ച അനുമതി നല്‍കിയ ബില്ലിനെതിരേ വിവിധ തലങ്ങളില്‍ നിന്നുള്ള വ്യത്യസ്ത പ്രതിഷേധങ്ങളാണ് രാജ്യം മുഴുവന്‍ അരങ്ങേറുന്നത്.

Next Story

RELATED STORIES

Share it