Sub Lead

യോഗിയുടെയും ബാബാ രാംദേവിന്റെയും പുസ്തകങ്ങള്‍ യുപി ബിരുദ സിലബസില്‍

യോഗിയുടെയും ബാബാ രാംദേവിന്റെയും പുസ്തകങ്ങള്‍ യുപി ബിരുദ സിലബസില്‍
X
ന്യൂഡല്‍ഹി: യുപി സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും യോഗ ഗുരു ബാബാ രാംദേവിന്റെയും പുസ്തകങ്ങള്‍ ഉത്തര്‍പ്രദേശിലെ സര്‍വകലാശാലയുടെ ബിരുദ സിലബസില്‍ ഉള്‍പ്പെടുത്തി. മീററ്റിലെ ചൗധരി ചരണ്‍ സിങ് സര്‍വകലാശാലയാണ് യോഗ ഗുരു ബാബാ രാംദേവ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് എന്നിവരുടെ പുസ്തകങ്ങള്‍ തത്വശാസ്ത്ര സിലബസിന്റെ ഭാഗമായിക്കിയത്. സര്‍വകലാശാല ഉത്തര്‍പ്രദേശ് സര്‍ക്കാരിനു കീഴിലുള്ളതാണ്. ഇക്കാര്യം സര്‍വകലാശാല അധികൃതര്‍ സ്ഥിരീകരിച്ചതായി ടെലിഗ്രാഫ് റിപോര്‍ട്ട് ചെയ്തു. പ്ലേറ്റോയും അരിസ്‌റ്റോട്ടില്‍ തുടങ്ങിയവരുടെ തത്ത്വചിന്താ പുസ്തകങ്ങള്‍ക്കൊപ്പമാണ് ഇരുവരുടെയും പുസ്തകള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കേണ്ടത്. അതേസമയം, പുരാതന ഇന്ത്യന്‍ ഗവേഷകര്‍ എഴുതിയ യോഗയെ കുറിച്ചുള്ള പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്താന്‍ യുപി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടോയെന്നും വിവരങ്ങളില്ല.

അസുഖങ്ങളെ ചെറുക്കുന്നതില്‍ യോഗയുടെ ഗുണങ്ങള്‍ പരിശോധിക്കുന്ന ബാബാ രാംദേവിന്റെ 'യോഗ ചികില്‍സാ രഹസ്യ', യോഗി ആദിത്യനാഥിന്റെ 'ഹഠ് യോഗ: സ്വരൂപ് ഈവം സാധന' എന്നീ പുസ്തകങ്ങളാണ് ഉള്‍പ്പെടുത്തിയത്. ആധുനിക വൈദ്യശാസ്ത്രത്തെയും അലോപ്പതിയെയും അപമാനിച്ചതിന് രാംദേവ് ഈയിടെ വിവാദത്തില്‍ അകപ്പെട്ടിരുന്നു. അലോപ്പതി ഒരു 'മണ്ടന്‍ ശാസ്ത്രം' ആണെന്നായിരു്‌നനു രാംദേവിന്റെ പരാമര്‍ശം. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ച മരുന്നുകള്‍ കൊവിഡ് 19 ചികില്‍സയില്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരേ കേന്ദ്ര ആരോഗ്യമന്ത്രി തന്നെ രംഗത്തെത്തുകയും ഐഎംഎ 1000 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. വ്യാപക വിമര്‍ശനത്തെ തുടര്‍ന്ന് രാംദേവ് പ്രസ്താവനകള്‍ പിന്‍വലിച്ചിരുന്നു.

'ഞങ്ങള്‍ സ്വയം തീരുമാനം എടുത്തില്ല. ഞങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഒരു ശുപാര്‍ശ ലഭിച്ചു. അതിനാല്‍ ബിരുദ ഫിലോസഫി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് 'സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ വൈ വിമല ടെലിഗ്രാഫിനോട് പറഞ്ഞു. 'കാലാനുസൃത പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഉള്‍പ്പെടുത്തിയതെന്നായിരുന്നു ആര്‍ട്‌സ് മേധാവിയുടെ മറുപടി. പുരോഗമന കവികളായ ബഷീര്‍ ബദ്ര, കുന്‍വര്‍ ബെചെയിന്‍, ദുഷ്യന്ത് കുമാര്‍ എന്നിവരെ പരിചയപ്പെടുത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായി ഭാഷാ വകുപ്പിലെ ഒരു അധ്യാപകന്‍ പറഞ്ഞു. ആദിത്യനാഥിന്റെയും രാംദേവിന്റെയും പുസ്തകങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കില്ലെന്ന് അവര്‍ക്കറിയാമെന്നതിനാല്‍ ഇത് ഉടനടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും ബിജെപി സര്‍ക്കാരുകള്‍ എടുത്ത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നേരത്തെയും വിമര്‍ശനത്തിന് കാരണമായിരുന്നു. പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠ്യപദ്ധതിയില്‍ നിന്നുള്ള ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം, ഇന്ത്യയിലെ പ്രാദേശിക ഭരണകൂടത്തിന്റെ വളര്‍ച്ച തുടങ്ങിയ ഉപവിഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നു. രണ്ടാമത്തെ പാഠപുസ്തക അവലോകനത്തിന്റെ ഭാഗമായി നാഷനല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്(എന്‍സിആര്‍ടി) ഒമ്പതാം ക്ലാസ് ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് മൂന്ന് അധ്യായങ്ങള്‍ ഉപേക്ഷിക്കാനുള്ള തീരുമാനവും വിവാദമായിരുന്നു. പന്ത്രണ്ടാം ക്ലാസിനുള്ള പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലെ 'ഗുജറാത്തിലെ മുസ് ലിം വിരുദ്ധ കലാപം' എന്ന പരാമര്‍ശം മാറ്റി 'ഗുജറാത്ത് കലാപം' എന്നാക്കി മാറ്റാന്‍ എന്‍സിആര്‍ടിക്കു മേല്‍ സമ്മര്‍ദ്ദമുണ്ടായതായി 2017 ല്‍ റിപോര്‍ട്ടകളുണ്ടായിരുന്നു.

UP Varsity Introduces Ramdev, Adityanath's Books in Syllabus After Govt Recommendation


Next Story

RELATED STORIES

Share it